Big stories

മനുഷ്യാവകാശ ലംഘനം; തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യുപി മുന്നില്‍ -ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട്

മനുഷ്യാവകാശ ലംഘനം; തുടര്‍ച്ചയായ മൂന്നാം വര്‍ഷവും യുപി മുന്നില്‍  -ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ട്
X

ന്യൂഡല്‍ഹി: മനുഷ്യാവകാശ ലംഘന കേസുകളില്‍ തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഉത്തര്‍പ്രദേശ് മുന്നില്‍. രാജ്യത്ത് അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പകുതിയോളം(40 ശതമാനം) യുപിയിലാണ് നടക്കുന്നതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

2021 ഒക്‌ടോബര്‍ 31 വരെ കഴിഞ്ഞ മൂന്ന് സാമ്പത്തിക വര്‍ഷങ്ങളിലായി ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ (എന്‍എച്ച്ആര്‍സി) പ്രതിവര്‍ഷം രജിസ്റ്റര്‍ ചെയ്യുന്ന മനുഷ്യാവകാശ ലംഘന കേസുകളില്‍ 40 ശതമാനവും ഉത്തര്‍പ്രദേശില്‍ നിന്നാണെന്ന് ആഭ്യന്തര മന്ത്രാലയം ബുധനാഴ്ച രാജ്യസഭയില്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

മനുഷ്യാവകാശ ലംഘന കേസുകള്‍ വര്‍ധിക്കുന്നുണ്ടോ എന്ന ഡിഎംകെ എംപി എം ഷണ്‍മുഖത്തിന്റെ ചോദ്യത്തിന്, അത്തരം കേസുകള്‍ അന്വേഷിക്കാനും വിവരങ്ങള്‍ ക്രോഡീകരിക്കാനും എന്‍എച്ച്ആര്‍സിയാണ് ചുമതലപ്പെടുത്തിയത് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. റായിയുടെ മറുപടിയിലാണ് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഡാറ്റ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

മനുഷ്യാവകാശ കമ്മീഷന്‍ സമര്‍പ്പിച്ച റിപോര്‍ട്ട് പ്രകാരം രാജ്യത്ത് 2018-19 കാലയളവില്‍ റിപോര്‍ട്ട് ചെയ്ത മനുഷ്യാവകാശ ലംഘന കേസുകളുടെ എണ്ണം 89,584. 2019-20 ല്‍ 76,628 ആയും 2020-21 ല്‍ 74,968 ആയും കുറഞ്ഞു. 2021-22ല്‍ ഒക്ടോബര്‍ 31 വരെ 64,170 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

ഉത്തര്‍പ്രദേശില്‍ 2018-19ല്‍ 41,947 കേസുകളും 2019-20ല്‍ 32,693 കേസുകളും 2020-21ല്‍ 30,164 കേസുകളും 2021-22 ഒക്ടോബര്‍ 31 വരെ 24,242 കേസുകളും റിപോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 2018-2019ല്‍ 6,562, 2019-2020ല്‍ 5,842, 2020-2021ല്‍ 6,067, ഈ വര്‍ഷം ഒക്ടോബര്‍ 31 വരെ 4,972 കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.

Next Story

RELATED STORIES

Share it