യുപിയില്‍ ബിജെപിക്കാരനായ മുന്‍ ഗ്രാമത്തലവനെ മര്‍ദ്ദിച്ച് കൊന്നു

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കനൗജ് ജില്ലയിലെ താല്‍ഗ്രാം പോലിസ് സര്‍ക്കിളിനു കീഴില്‍ ബിജെപിക്കാരനായ മുന്‍ ഗ്രാമത്തലവനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി. സ്‌കൂളിലുണ്ടായ തര്‍ക്കത്തിന് പിന്നാലെ നൗരിയയിലെ മുന്‍ ഗ്രാമത്തലവനായ അരുണ്‍കുമാര്‍ ഷാക്കിയ ആണ് കൊല്ലപ്പെട്ടത്. സ്‌കൂളിലെ കുടിവെള്ള പൈപ്പ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് സ്ഥലത്തെത്തിയ അരുണ്‍കുമാറുമായി ഗ്രാമമുഖ്യയായ സരോജിനി ദേവിയുടെ ഭര്‍ത്താവ് തര്‍ക്കത്തിലേര്‍പ്പെട്ടു. ഇത് രൂക്ഷമാവുകയും ഒടുവില്‍ അരുണ്‍കുമാറിനെ സരോജിനിയുടെ ഭര്‍ത്താവ് ബന്ദിയാക്കി മര്‍ദ്ദിക്കുകയുമായിരുന്നുവെന്ന് പോലിസ് പറഞ്ഞു.
ഗുരുതരമായി പരിക്കേറ്റ് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ കഴിഞ്ഞദിവസം പുലര്‍ച്ചെയായിരുന്നു അന്ത്യം. കൊല്ലപ്പെട്ട അരുണ്‍കുമാര്‍ ശാക്യ ഛിബാരാമുവില്‍ നിന്നുള്ള ബിജെപി എംഎല്‍എ അര്‍ഛന പാണ്ഡെയുടെ അടുത്ത അനുയായിയായിരുന്നു. ഗ്രാമത്തലവന്‍ ബിജെപി പ്രവര്‍ത്തകനാണെന്ന് ജില്ലാ ആശുപത്രി സന്ദര്‍ശിച്ച ചിബാരാമുവിലെ ബിജെപി എംഎല്‍എ അര്‍ച്ചന പാണ്ഡെ വ്യക്തമാക്കി.
അരുണ്‍കുമാറിന്റെ മരണത്തിനു പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് നിരവധി പോലിസ് സ്‌റ്റേഷനുകളില്‍ നിന്നുള്ള പോലിസ് സേനയെയും പ്രവിശ്യാ ആംഡ് കോണ്‍സ്റ്റാബുലറിയെയും (പിഎസി) പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് ഒമ്പത് പേര്‍ക്കെതിരേ റിപോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും എല്ലാ പ്രതികളും അറസ്റ്റിലായിട്ടുണ്ടെന്നും പോലിസ് സൂപ്രണ്ട് കുന്‍വര്‍ അനുപം സിങ് പറഞ്ഞു. രണ്ട് പാര്‍ട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കത്തിലാണ് ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടതെന്ന് ആശുപത്രി സന്ദര്‍ശിച്ച എസ്പി കൂട്ടിച്ചേര്‍ത്തു.
RELATED STORIES
രാഹുല്ഗാന്ധിയുടെ ലോക്സഭാ അംഗത്വം റദ്ദാക്കി
24 March 2023 9:06 AM GMTമോദിയുടെ കുടുംബപ്പേര് പരാമര്ശം: മാനനഷ്ടക്കേസില് രാഹുല് ഗാന്ധിക്ക്...
23 March 2023 6:23 AM GMTമാസപ്പിറവി ദൃശ്യമായി; കേരളത്തില് റമദാന് വ്രതാരംഭം നാളെ
22 March 2023 2:04 PM GMTഐഎസ്എല് കിരീടത്തില് മുത്തമിട്ട് എടികെ മോഹന് ബഗാന്
18 March 2023 5:16 PM GMTബ്രഹ്മപുരം തീപിടിത്തം; കൊച്ചി കോര്പ്പറേഷന് 100 കോടി പിഴയിട്ട് ദേശീയ...
18 March 2023 7:57 AM GMTഹാഥ്റസ് കേസ്: അതീഖുര്റഹ്മാന് യുഎപിഎ കേസില് ജാമ്യം
15 March 2023 3:33 PM GMT