Sub Lead

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗപരിശോധനയ്ക്കായി ഭാര്യയുടെ വയര്‍ കീറി; യുപിയില്‍ യുവാവിന് ജീവപര്യന്തം തടവ്

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗപരിശോധനയ്ക്കായി ഭാര്യയുടെ വയര്‍ കീറി; യുപിയില്‍ യുവാവിന് ജീവപര്യന്തം തടവ്
X

ലഖ്‌നോ: ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗപരിശോധയ്ക്കു വേണ്ടി ഭാര്യയുടെ വയര്‍ കീറിമുറിച്ച യുവാവിന് ജീവപര്യന്തം തടവ്. ഉത്തര്‍പ്രദേശിലെ ബദൗയൂനിലെ സിവില്‍ ലൈനില്‍ താമസിക്കുന്ന പന്ന ലാലിനാണ് ശിക്ഷ. 2020 സപ്തംബറിലാണ് ഇയാള്‍ ഭാര്യ അനിതയെ ആക്രമിച്ചത്. അഞ്ച് പെണ്‍കുട്ടികളുടെ പിതാവായ പന്ന ലാല്‍ കുഞ്ഞിന്റെ ലിംഗഭേദം പരിശോധിക്കാന്‍ വേണ്ടി ഭാര്യയുടെ വയറു കീറിമുറിക്കുകയായിരുന്നു. ആണ്‍കുഞ്ഞാണോ പെണ്‍കുഞ്ഞാണോ ജനിക്കാന്‍ പോവുന്നതെന്ന് പരിശോധിക്കാന്‍ വേണ്ടിയാണ് അരിവാളുകൊണ്ട് വയറ് മുറിച്ചതെന്നാണ് പരാതി.

22 വര്‍ഷമായി വിവാഹിതരായ ദമ്പതികള്‍ക്ക് അഞ്ച് പെണ്‍മക്കളുണ്ടായിരുന്നു. ഒരു ആണ്‍കുഞ്ഞ് ജനിക്കാത്തതിനാല്‍ ഇരുവരും തമ്മില്‍ വഴക്കിടാറുണ്ടായിരുന്നു. ഇക്കാര്യം അനിതയുടെ കുടുംബത്തിന് അറിയാമായിരുന്നു. ഒരു മകനെ ലഭിച്ചില്ലെങ്കില്‍ അനിതയെ വിവാഹമോചനം ചെയ്യുമെന്നും മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുമെന്നും ഭീഷണിപ്പെടുത്തി. സംഭവ ദിവസം ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗത്തെ ചൊല്ലി ദമ്പതികള്‍ വീണ്ടും വഴക്കിട്ടു. രോഷാകുലനായ പന്ന ലാല്‍ ഗര്‍ഭസ്ഥ ശിശു ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ എന്ന് പരിശോധിക്കാന്‍ അവളുടെ വയറ് കീറി മുറിക്കുമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തി. ഇതിനിടെയാണ് അരിവാള്‍ കൊണ്ട് ആക്രമിച്ചത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ബലമായി പിടിച്ച് അരിവാള്‍ കൊണ്ട് വയറ് കീറുമുറിച്ചെന്നാണ് പരാതി. ഈ സമയം അനിത എട്ടുമാസം ഗര്‍ഭിണിയായിരുന്നു. തന്റെ കുടല്‍ തൂങ്ങിക്കിടക്കത്തക്കവിധം ആഴത്തിലുള്ള മുറിവുണ്ടായതായി അനിത കോടതിയെ അറിയിച്ചു. പുറത്തേക്കോടിയ അനിതയുടെ നിലവിളി കേട്ട് അടുത്തുള്ള കടയില്‍ ജോലി ചെയ്തിരുന്ന അവളുടെ സഹോദരനാണ് രക്ഷയ്‌ക്കെത്തിയത്. സഹോദരനെ കണ്ടതോടെ പന്ന ലാല്‍ ഓടി രക്ഷപ്പെട്ടു. അനിതയെ ആശുപത്രിയിലെത്തിച്ചു. ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. അതേസമയം, തന്റെ സഹോദരങ്ങളുമായി സ്വത്ത് തര്‍ക്കത്തിലായതിനാല്‍ തനിക്കെതിരേ കള്ളക്കേസെടുക്കാന്‍ അനിത സ്വയം മുറിവേല്‍പ്പിച്ചതാണെന്നാണ് പന്ന ലാല്‍ കോടതിയില്‍ വാദിച്ചത്.

Next Story

RELATED STORIES

Share it