Sub Lead

ഭാര്യയെ വെട്ടിക്കൊന്നയാളെ ജനക്കൂട്ടം തല്ലിക്കൊന്നു

40കാരനായ നസീര്‍ ഖുറേഷിയാണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്.

ഭാര്യയെ വെട്ടിക്കൊന്നയാളെ ജനക്കൂട്ടം തല്ലിക്കൊന്നു
X

ലക്‌നോ: ഭാര്യയെ കൊലപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിച്ച ഭര്‍ത്താവിനെ ഗ്രാമീണര്‍ തല്ലിക്കൊന്നു. ഉത്തര്‍പ്രദേശിലെ ഫത്തേപൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. 40കാരനായ നസീര്‍ ഖുറേഷിയാണ് നാട്ടുകാരുടെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെട്ടത്.

ഭാര്യ അഫ്‌സാരി (35)യെ കോടാലി കൊണ്ട് വെട്ടി കൊലപ്പെടുത്തി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വടികളും ഇരുമ്പ് കമ്പികളും ഉപയോഗിച്ച് ഗ്രാമീണര്‍ തല്ലിക്കൊല്ലുകയായിരുന്നു. തുടക്കത്തില്‍ പോലിസ് ഇക്കാര്യം നിഷേധിച്ചെങ്കിലും മര്‍ദ്ദന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ സംഭവത്തില്‍ പോലിസ് കേസെടുത്തു. ആറോളം പേര്‍ ചേര്‍ന്നാണ് ഖുറേഷിയെ മര്‍ദ്ദിച്ചത്. ഇതില്‍ അഞ്ചു പേരെ തിരിച്ചറിഞ്ഞതായും മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും പോലിസ് പറഞ്ഞു.

കഴിഞ്ഞ ദിവസം ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് ഖുറേഷിയെന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ തടയുകയും കല്ലെറിയുകയും ആക്രമിക്കുകയുമായിരുന്നുവെന്ന് ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് (ഫത്തേപൂര്‍) ശ്രീപാല്‍ യാദവ് പറഞ്ഞു. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും യാദവ് പറഞ്ഞു.

ഖുറേഷി തറയില്‍ വീണു കിടക്കുന്നതും ആറോളം പേര്‍ ചേര്‍ന്ന് മര്‍ദ്ദിക്കുന്നതുമാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. മാതാവിന്റെ വീട്ടില്‍ താമസിക്കുന്ന അഫ്‌സാരിയെ വാക്ക് തര്‍ക്കത്തെതുടര്‍ന്ന് ഖുറേഷി മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അഫ്‌സാരി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മാതാവിനും സഹോദരിക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ ഖുറേഷിയെ വളഞ്ഞിട്ട് പിടികൂടുകയും വന്‍ ജനാവലിയുടെ മുന്നിലിട്ട് തല്ലിക്കൊല്ലുകയുമായിരുന്നു. ചിലര്‍ സംഭവം മൊബൈല്‍ ഫോണുകളില്‍ ചിത്രീകരിക്കുകയായിരുന്നു. നസീര്‍ ഖുറേഷിയുടേയും ഭാര്യയുടേയും മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ക്രമസമാധാന പാലനത്തിനായി ഗ്രാമത്തില്‍ കൂടുതല്‍ പോലിസിനെ വിന്യസിച്ചു.

Next Story

RELATED STORIES

Share it