Sub Lead

'ജയ് ശ്രീറാം' വിളിക്കാത്തതിന് മുസ്‌ലിം വയോധികന് മര്‍ദ്ദനം; വീഡിയോ പങ്കുവച്ചതിന് ട്വിറ്റര്‍ മേധാവിയോട് നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് യുപി പോലിസ്

എംഡി മനീഷ് മഹേശ്വരി ഏഴുദിവസത്തിനകം ഡല്‍ഹിക്ക് സമീപമുള്ള ലോണി ബോര്‍ഡറിലെ പോലിസ് സ്‌റ്റേഷനില്‍ ഹാജരാവണമെന്നാണ് നിര്‍ദേശം.

ജയ് ശ്രീറാം വിളിക്കാത്തതിന് മുസ്‌ലിം വയോധികന് മര്‍ദ്ദനം; വീഡിയോ പങ്കുവച്ചതിന് ട്വിറ്റര്‍ മേധാവിയോട് നേരിട്ട് ഹാജരാവാന്‍ ആവശ്യപ്പെട്ട് യുപി പോലിസ്
X

ലഖ്‌നോ: 'ജയ്ശ്രീറാം' വിളിക്കാത്തതിന് മര്‍ദ്ദിക്കുകയും താടി മുറിക്കുകയും ചെയ്‌തെന്ന് മുസ്‌ലിം വയോധികന്‍ ആരോപിച്ച വീഡിയോ പങ്കുവച്ചതിന്റെ പേരില്‍ ട്വിറ്ററിന് ഉത്തര്‍പ്രദേശ് പോലിസ് നോട്ടീസ് അയച്ചു. വയോധികനെ മര്‍ദ്ദിച്ച സംഭവം തെറ്റായ തരത്തില്‍ പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് ട്വിറ്റര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ക്ക് ഗാസിയാബാദ് പോലിസ് നോട്ടീസ് അയച്ചത്. എംഡി മനീഷ് മഹേശ്വരി ഏഴുദിവസത്തിനകം ഡല്‍ഹിക്ക് സമീപമുള്ള ലോണി ബോര്‍ഡറിലെ പോലിസ് സ്‌റ്റേഷനില്‍ ഹാജരാവണമെന്നാണ് നിര്‍ദേശം.

തന്റെ മൊഴിയെടുക്കാനാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് എംഡിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഗാസിയാബാദിലെ ലോണിയില്‍ സൂഫി അബ്ദുസ്സമദ് എന്ന വയോധികന്‍, തന്നെ ഓട്ടോയില്‍ കയറ്റി ഒരു സംഘം വനമേഖലയിലേക്ക് കൊണ്ടുപോയി ഒരു കുടിലില്‍ പൂട്ടിയിട്ട് 'വന്ദേമാതരം', 'ജയ് ശ്രീ റാം' എന്നിവ ചൊല്ലാന്‍ നിര്‍ബന്ധിക്കുകയും താടി മുറിക്കുകയും ചെയ്തതായി വീഡിയോ സന്ദേശത്തിലൂടെ പുറംലോകത്തെ അറിയിച്ചത്. ഇതിന്റെ വീഡിയോ 'സാമുദായിക സ്പര്‍ധ സൃഷ്ടിക്കുക' എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് ട്വീറ്റ് ചെയ്‌തെന്നാരോപിച്ചാണ് ട്വിറ്ററിനെതിരേ പോലിസ് കേസെടുത്തിരുന്നു.

സമൂഹത്തില്‍ വിദ്വേഷം വളര്‍ത്തുന്നതിനുള്ള ഉപകരണമായി ചിലര്‍ അവരുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ ഉപയോഗിച്ചു. ട്വിറ്റര്‍ കമ്മ്യൂണിക്കേഷന്‍ ഇന്ത്യയും ഇതിനെതിരേ ഒരു നടപടിയും സ്വീകരിച്ചില്ല. സാമൂഹിക വിരുദ്ധ സന്ദേശങ്ങള്‍ വൈറലാവാന്‍ അവര്‍ അനുവദിച്ചു- മഹേശ്വരിക്ക് അയച്ച നോട്ടീസില്‍ പോലിസ് പറയുന്നു. വയോധികനെ മര്‍ദ്ദിക്കുന്ന വീഡിയോ ഷെയര്‍ ചെയ്തതിന്റെ പേരില്‍ സാമൂഹിക മാധ്യമമായ ട്വിറ്റര്‍, നിരവധി മാധ്യമപ്രവര്‍ത്തകര്‍, കോണ്‍ഗ്രസ് നേതാക്കള്‍ എന്നിവര്‍ക്കെതിരേ ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് പോലിസ് കഴിഞ്ഞ ദിവസമാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

സാമുദായിക വികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് മാധ്യമപ്രവര്‍ത്തകരായ റാണ അയ്യൂബ്, സബാ നഖ്‌വി, മുഹമ്മദ് സുബൈര്‍ എന്നിവര്‍ക്കും പ്രമുഖ ഓണ്‍ലൈന്‍ വാര്‍ത്താ പ്ലാറ്റ്‌ഫോമായ 'ദി വയര്‍', കോണ്‍ഗ്രസ് നേതാക്കളായ സല്‍മാന്‍ നിസാമി, മലയാളി കൂടിയായ വക്താവ് ഷമാ മുഹമ്മദ്, മസ്‌കൂര്‍ ഉസ്മാനി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.

Next Story

RELATED STORIES

Share it