Sub Lead

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മധ്യവയസ്‌കനെ സ്‌കാന്‍ ചെയ്ത് ബംഗ്ലാദേശിയെന്ന് വിളിച്ച് യുപി പോലിസ് (VIDEO)

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് മധ്യവയസ്‌കനെ സ്‌കാന്‍ ചെയ്ത് ബംഗ്ലാദേശിയെന്ന് വിളിച്ച് യുപി പോലിസ് (VIDEO)
X

ഗാസിയാബാദ്: പൗരത്വ പരിശോധനയെന്ന പേരില്‍ വിചിത്രമായ പരിശോധനകള്‍ നടത്തി ഉത്തര്‍പ്രദേശ് പോലിസ്. രാജ്യതലസ്ഥാനമായ ഡല്‍ഹിക്ക് സമീപമുള്ള ഗാസിയാബാദില്‍ ഡിസംബര്‍ 23ന് പോലിസ് നടത്തിയ പരിശോധനയുടെ ദൃശ്യങ്ങള്‍ വിവാദങ്ങള്‍ക്ക് കാരണമായി. സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റും ഉപയോഗിക്കുന്ന ബാര്‍കോഡ് റീഡര്‍ പോലെ പോലിസുകാര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആളുകളുടെ പുറം ഭാഗം ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുകയാണ് പോലിസുകാര്‍ ചെയ്യുന്നത്. ഒരു മധ്യവയസ്‌കന്റെ പുറംഭാഗം ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യുന്നതും അയാള്‍ ബംഗ്ലാദേശിയാണെന്ന് അജയ് ശര്‍മ എന്ന പോലിസ് ഉദ്യോഗസ്ഥന്‍ പറയുന്നതിന്റെയും ദൃശ്യമാണ് പുറത്തുവന്നത്.

തങ്ങള്‍ ബിഹാര്‍ സ്വദേശികളാണെന്ന് മധ്യവയസ്‌കനും കൂടെയുള്ളവരും പറയുന്നു. അവര്‍ രേഖകളെല്ലാം കാണിക്കുകയും ചെയ്യുന്നു. എന്നാലും അവരെല്ലാം ബംഗ്ലാദേശികളാണെന്ന വാദത്തില്‍ പോലിസുകാര്‍ ഉറച്ചുനില്‍ക്കുകയാണ്. വീഡിയോ പുറത്തുവന്നതിനെ തുടര്‍ന്ന് വലിയ വിവാദമാണ് രൂപപ്പെട്ടത്. ദരിദ്രരും സാധാരണക്കാരുമായ ആളുകളെ പോലിസ് തെറ്റിധരിപ്പിക്കുകയാണെന്ന് നിരവധി പേര്‍ ചൂണ്ടിക്കാട്ടി. സംഭവം ശ്രദ്ധയില്‍ പെട്ടതായി ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. യുപി പോലിസും സിആര്‍പിഎഫും പ്രദേശത്ത് സംയുക്തമായി പൗരത്വ പരിശോധന നടത്തുന്നതായി റിപോര്‍ട്ടുകള്‍ പറയുന്നു. ഹിന്ദുത്വ സംഘങ്ങളും സ്വന്തമായി പരിശോധനകള്‍ നടത്തുന്നുണ്ട്.

Next Story

RELATED STORIES

Share it