യുപിയിലെ ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ്: പോലിസ് മുസ്‌ലിം വോട്ടര്‍മാരെ തടഞ്ഞു; ആള്‍കൂട്ടത്തെ നിയന്ത്രിക്കാനെന്ന് പോലിസ്
പോലിസാണ് തങ്ങളെ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ തടഞ്ഞുവെച്ച് തിരിച്ചയച്ചതെന്ന് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചു. ഇതിന്റെ വീഡിയോയും അവര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ദി വയര്‍' ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.

ലഖ്‌നൗ: ലോക്‌സഭാ എംപിയെ തിരഞ്ഞെടുക്കാന്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബൂത്തുകളില്‍ മുസ്ലീം വോട്ടര്‍മാരെ പ്രവേശിപ്പിക്കുന്നില്ലെന്ന് ഉത്തര്‍പ്രദേശിലെ രാംപൂരിലെനിന്നുള്ള വോട്ടര്‍മാര്‍.പോലിസാണ് തങ്ങളെ വോട്ട് ചെയ്യാന്‍ പോകുമ്പോള്‍ തടഞ്ഞുവെച്ച് തിരിച്ചയച്ചതെന്ന് നിരവധി പേര്‍ സമൂഹ മാധ്യമങ്ങളിലൂടെ പരാതി ഉന്നയിച്ചു. ഇതിന്റെ വീഡിയോയും അവര്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ദി വയര്‍' ആണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തത്.
അതേസമയം, പോലിസ് ഈ പരാതികള്‍ അംഗീകരിച്ചിട്ടുണ്ടെങ്കിലും ഇത് 'ആള്‍ക്കൂട്ട നിയന്ത്രണത്തിന്റെ' ഭാഗമാണെന്നും 'പക്ഷപാത'മില്ലെന്നുമാണ് ദി വയറിനോട് പറഞ്ഞത്. സ്ഥിതിഗതികള്‍ ശാന്തമാണെന്ന് നാട്ടുകാരും പോലിസും അറിയിച്ചതായും ദ വയര്‍ റിപോര്‍ട്ട് ചെയ്യുന്നു.
सोच रहा हूँ चुनाव से पहले ही नतीजे घोषित कर देने चाहिए थे । बेकार सरकार का पैसा बर्बाद कराया ॥ pic.twitter.com/EubZXPUrU7
— M.Abdullah Azam Khan (@AbdullahAzamMLA) June 23, 2022
സുവാര്‍ അസംബ്ലി മണ്ഡലത്തിലെ ദരിയാല്‍ പ്രദേശത്തെ ഇന്റര്‍ കോളജ് പോളിങ് ബൂത്തിന് സമീപത്ത് നിന്ന് അപ്ലോഡ് ചെയ്തതായി കരുതപ്പെടുന്ന വീഡിയോയില്‍ തന്നെ ബൂത്തില്‍ എത്തുന്നതില്‍ നിന്ന് തടയുകയും പോലിസ് അടിക്കുകയും ചെയ്തുവെന്ന് ഒരാള്‍ പറയുന്നത് കേള്‍ക്കാം. വാര്‍ത്താ ഏജന്‍സിയായ മില്ലത്ത് ടൈംസാണ് വീഡിയോ ട്വീറ്റ് ചെയ്തത്. ഇത് അപ്ലോഡ് ചെയ്തയാളെ പോലിസ് കസ്റ്റഡിയിലെടുത്തതായും ട്വീറ്റില്‍ പറയുന്നുണ്ട്.
സുവാര്‍ അസംബ്ലി നിയോജക മണ്ഡലത്തിലെ കോട്വാലി തണ്ട പ്രദേശത്തുനിന്നും ഇന്റര്‍ കോളജ് ബൂത്തിന് സമീപത്തുനിന്നും സമാനമായ ആരോപണങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. സുവാര്‍ എം.എല്‍.എ അബ്ദുല്ല അസം ഖാന്‍ മുസ്ലീങ്ങള്‍ക്ക് പോളിംഗ് ബൂത്തുകളില്‍ പ്രവേശനം നിഷേധിച്ചതായി അവകാശപ്പെടുന്ന ഒന്നിലധികം വീഡിയോകള്‍ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. പോലിസ് ഒരാളെ മര്‍ദ്ദിച്ചുവെന്ന് ഒരാള്‍ പറയുന്നതും വീഡിയോവില്‍ കേള്‍ക്കാം.
इस वीडियो को अताउर रहमान ने अपने फेसबुक पर पोस्ट किया था, जिसे पुलिस ने हिरासत में ले लिया है और इस वीडियो को उनके फेसबुक से डिलीट कर दिया है.. https://t.co/0bux9Al886
— Millat Times (@Millat_Times) June 23, 2022
RELATED STORIES
ആറ് ജില്ലകളില് പേരിനു പോലും ഒരു മുസ് ലിമില്ല; ബ്ലോക്ക് പ്രസിഡന്റ്...
8 Jun 2023 9:53 AM GMTകണ്ണൂരിലെ ട്രെയിന് തീവയ്പ്: 'നിജസ്ഥിതി പറയാന് എല്ലാവരും മടിക്കുന്നു; ...
3 Jun 2023 8:35 AM GMTകേരളത്തില് ഒരു ഗോധ്രയുണ്ടാക്കാനുള്ള നീക്കം കരുതിയിരിക്കുകയെന്ന് കെ ടി ...
1 Jun 2023 8:43 AM GMTയുവറോണര്, ഇതിനേക്കാള് ഭേദം മഅ്ദനിക്ക് തൂക്കുമരം ഒരുക്കുകയല്ലേ...?
4 May 2023 11:38 AM GMTനീതിക്ക് വേണ്ടി ഞാന് മുട്ടാത്ത വാതിലുകളില്ല; സൈക്കിള് പോളോ...
27 March 2023 7:00 AM GMTവാഹനങ്ങളിലെ അഗ്നിബാധ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്...
3 Feb 2023 12:45 PM GMT