Sub Lead

പ്രിയങ്കയുടെ അഭ്യര്‍ഥന അംഗീകരിച്ച് യുപി സര്‍ക്കാര്‍; ആയിരം ബസ്സുകള്‍ക്ക് തൊഴിലാളികളെ കൊണ്ടുവരാം

പ്രിയങ്കാ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം ഉയര്‍ത്തി രണ്ടു ദിവസത്തിനു ശേഷമാണ് യുപി സര്‍ക്കാര്‍ അനുമതി നല്‍കിയത്.

പ്രിയങ്കയുടെ അഭ്യര്‍ഥന അംഗീകരിച്ച് യുപി സര്‍ക്കാര്‍; ആയിരം ബസ്സുകള്‍ക്ക് തൊഴിലാളികളെ കൊണ്ടുവരാം
X

ലഖ്നോ: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണിനെ തുടര്‍ന്ന് മറ്റു സംസ്ഥാനങ്ങളില്‍ കുടുങ്ങിയ തൊഴിലാളികളെ തിരിച്ചെത്തിക്കാന്‍ പ്രിയങ്ക ഗാന്ധിക്ക് ആയിരം ബസുകള്‍ക്ക് അനുമതി നല്‍കി യോഗി ആദിത്യനാഥ് സര്‍ക്കാര്‍. പ്രിയങ്കാ ഗാന്ധി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം ഉയര്‍ത്തി രണ്ടു ദിവസത്തിനു ശേഷമാണ് യുപി സര്‍ക്കാര്‍ അനുമതി നല്‍കിയത്. ബസുകളുടെ വിശദാംശങ്ങളും അവയുടെ നമ്പറുകളും ഡ്രൈവര്‍മാരുടെ പേരും ആവശ്യപ്പെട്ട് യുപി സര്‍ക്കാര്‍ കോണ്‍ഗ്രസ് നേതാവിന്റെ ഓഫിസിന് കത്തെഴുതി

മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങികിടക്കുന്ന തൊഴിലാളികളെ കൊണ്ടുവരാന്‍ ആയിരം ബസുകള്‍ ഒരുക്കാമെന്നും അവയുടെ ചെലവ് വഹിക്കാമെന്നും കാട്ടി കഴിഞ്ഞ ദിവസം പ്രിയങ്ക യോഗി ആദിത്യനാഥിന് കത്ത് നല്‍കിയിരുന്നു.

നാടുകളിലേക്ക് മടങ്ങുന്ന തൊഴിലാളികള്‍ യാത്രാമധ്യേ അപകടങ്ങളിലും മറ്റും പെടുന്നതും മരിക്കുന്നതും ചൂണ്ടിക്കാട്ടിയാണ് പ്രിയങ്ക യോഗി ആദിത്യനാഥിന് കത്തയച്ചത്. ബസുകളുടെ യാത്രാ ചിലവ് കോണ്‍ഗ്രസ് വഹിക്കുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു.

ഞായറാഴ്ച 500 ബസുകള്‍ ഏര്‍പ്പെടുത്തിയെങ്കിലും യുപി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നില്ല. സ്വന്തം നാട്ടിലേക്കെത്താന്‍ വാഹനസൗകര്യം ലഭിക്കാതെ പൊരിവെയിലത്ത് കുഞ്ഞുങ്ങളുമായി നടന്നലയുന്ന തൊഴിലാളികളെ സഹായിക്കാന്‍ നടത്തിയ ശ്രമത്തിന് അനുമതി നല്‍കാത്ത ബിജെപി സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

Next Story

RELATED STORIES

Share it