Sub Lead

കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് 'അനൗദ്യോഗിക' ആദരം; പോലിസുകാരനെതിരേ നടപടിക്കു സാധ്യത

ചിത്രം വൈറലായതോടെ ചിലര്‍ വ്യാജമെന്നു പ്രചരിപ്പിച്ചെങ്കിലും തുടരന്വേഷണത്തിലാണ് സത്യമാണെന്നു തെളിഞ്ഞത്. കണ്‍ട്രോള്‍ റൂമില്‍ നിന്നു സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയ പോലിസുകാരനാണ് സല്യൂട്ട് നല്‍കിയത്. എന്നാല്‍, ഇത് ഔദ്യോഗിക തീരുമാനപ്രകാരമല്ലെന്നു പറഞ്ഞാണ് ഇപ്പോള്‍ വകുപ്പുതല നടപടിക്കു നീക്കം നടക്കുന്നത്.

കരിപ്പൂരിലെ രക്ഷാപ്രവര്‍ത്തകര്‍ക്ക് അനൗദ്യോഗിക ആദരം; പോലിസുകാരനെതിരേ നടപടിക്കു സാധ്യത
X

മലപ്പുറം: കരിപ്പൂര്‍ വിമാനദുരന്തത്തില്‍പ്പെട്ടവരെ ജീവന്‍ പണയംവച്ച് രക്ഷിച്ചവര്‍ക്ക് പോലിസ് മേധാവികളറിയാതെ സല്യൂട്ട് നല്‍കി ആദരിച്ചെന്നാരോപിച്ച് പോലിസ് ഉദ്യോഗസ്ഥനെതിരേ അന്വേഷണം. കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ വിമാന ദുരന്തത്തില്‍പെട്ടവരെ രക്ഷിക്കാന്‍ മുന്നട്ടിറങ്ങിയ പ്രദേശവാസികളെ ക്വാറന്റൈനില്‍ കഴിയുന്ന സ്ഥലത്തെത്തി പോലിസുകാരന്‍ സല്യൂട്ട് നല്‍കി ആദരിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണ് പോലിസ് മേധാവികളറിയാതെയാണ് ആദരിച്ചതെന്നു ചൂണ്ടിക്കാട്ടി പോലിസ് ഉദ്യോഗസ്ഥനെതിരേ വകുപ്പുതല നടപടിക്കൊരുങ്ങുന്നത്. ഒരു ക്വാറന്റൈന്‍ കേന്ദ്രത്തിലും ഒരു വീട്ടിലുമെത്തി ഏതാനും യുവാക്കള്‍ക്ക് സല്യൂട്ട് നല്‍കുകയായിരുന്നു പോലിസുകാരന്‍. സണ്ണി വെയ്ന്‍, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയ പ്രമുഖ ചലച്ചിത്ര താരങ്ങളടക്കം ചിത്രം സാമൂഹിക മാധ്യമങ്ങളലൂടെ പങ്കു വച്ചിട്ടുണ്ട്. ചിത്രം വൈറലായതോടെ ചിലര്‍ വ്യാജമെന്നു പ്രചരിപ്പിച്ചെങ്കിലും തുടരന്വേഷണത്തിലാണ് സത്യമാണെന്നു തെളിഞ്ഞത്. കണ്‍ട്രോള്‍ റൂമില്‍ നിന്നു സ്‌പെഷ്യല്‍ ഡ്യൂട്ടിക്കെത്തിയ പോലിസുകാരനാണ് സല്യൂട്ട് നല്‍കിയത്. എന്നാല്‍, ഇത് ഔദ്യോഗിക തീരുമാനപ്രകാരമല്ലെന്നു പറഞ്ഞാണ് ഇപ്പോള്‍ വകുപ്പുതല നടപടിക്കു നീക്കം നടക്കുന്നത്.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊണ്ടോട്ടി സിഐയോട് മലപ്പുറം ജില്ലാ പോലിസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ആദരം നടത്തിയതിനു പോലിസ് ഉദ്യോഗസ്ഥനെതിരേ നടപടിയുണ്ടായേക്കുമെന്നാണു സൂചന.




Next Story

RELATED STORIES

Share it