Sub Lead

കേന്ദ്ര ബജറ്റ് 2019: പ്രധാന പ്രഖ്യാപനങ്ങള്‍ (Live Updates)

കേന്ദ്ര ബജറ്റ് 2019: പ്രധാന പ്രഖ്യാപനങ്ങള്‍ (Live Updates)
X

കേന്ദ്ര ബജറ്റ് 2019- പ്രധാന പ്രഖ്യാപനങ്ങള്‍


സിനിമയുടെ വ്യാജ പതിപ്പ് തടയാന്‍ ആന്റി പൈറസി നിയമത്തില്‍ ഭേദഗതി

റെയില്‍വേയ്ക്ക് മാത്രമായി 64,587 കോടി

12:35 (IST) അഞ്ച് ലക്ഷം രൂപ വരെ ആദായ നികുതി ഒഴിവാക്കി

2.5 ലക്ഷത്തില്‍ നിന്നാണ് പരിധി ഉയര്‍ത്തിയത്. ഈ വര്‍ഷം നിലവിലെ നിരക്കു തുടരും

12:14 (IST)അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷന്‍

15,000 രൂപ വരെ മാസവരുമാനമുള്ള അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 3,000 രൂപ പെന്‍ഷന്‍ ലഭിക്കുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. 60 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ ഇത് ലഭിക്കും

12:12 (IST)ജിഎസ്ടി വരുമാനം 97,100 കോടി

ഈ വർഷത്തെ ആകെ ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി കവിയും. അഞ്ചു കോടിയിൽ താഴെ വിറ്റുവരവുള്ളവർ മൂന്നു മാസത്തിലൊരിക്കൽ റിട്ടേൺ നൽകിയാൽ മതി. സർക്കാർ നടപ്പാക്കിയ ജിഎസ്ടി ഇളവുകൾ 35 ലക്ഷം ചെറുകിട വ്യാപാരികൾക്കു ഗുണമാകും.

12:01 (IST) ആശാ വർക്കർമാരുടെ വേതനം 50 ശതമാനം കൂട്ടും

11:45 (IST)ഗ്രാറ്റ്വിറ്റി പരിധി 10 ലക്ഷത്തിൽനിന്ന് 30 ലക്ഷമായി ഉയർത്തി

11:40 (IST)ഗോ സംരക്ഷണത്തിന് പദ്ധതി

രാഷ്ട്രീയ കാം ദേനു ആയോഗ് പദ്ധതിക്കു തുക വകയിരുത്തി. പശുക്കളെ വാങ്ങാനും വളർത്താനും വായ്പ നൽകും.

11:38 (IST) പ്രത്യേക ഫിഷറീസ് വകുപ്പ് തുടങ്ങും

കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ഫിഷറീസ് വകുപ്പ് തുടങ്ങും. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍ക്ക് രണ്ടു ശതമാനം പലിശയിളവ്. കൃത്യസമയത്ത് വായ്പ തിരിച്ചടയ്ക്കുന്നവര്‍ക്ക് 3 ശതമാനം അധിക പലിശയിളവ്‌

11:38 (IST) ഇഎസ്‌ഐ പരിധി 21,000 രൂപയാക്കി

11:27:35 (IST)കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് 6000 രൂപ

രണ്ട് ഏക്കറില്‍ കുറവ് ഭൂമിയുള്ള കര്‍ഷകര്‍ക്ക് പിഎം കിസാന്‍ പദ്ധതി വഴി 2000 രൂപ വീതം മൂന്ന് ഇന്‍സ്റ്റാള്‍മെന്റുകളായി 6000 രൂപ ലഭിക്കും. 12 കോടി കര്‍ഷകര്‍ക്ക് പ്രയോജനം. 2018 ഡിസംബര്‍ മുതല്‍ പദ്ധതി പ്രാബല്യത്തില്‍. ഇതിനായി വര്‍ഷം 75,000 കോടി രൂപ

11:14:18 (IST) ധന കമ്മി 3.4 ശതമാനം ആയി കുറഞ്ഞു; പണപ്പെരുപ്പം 4.6 ശതമാനമായി കുറഞ്ഞു

11:10:50 (IST) രാജ്യം സാമ്പത്തിക വളര്‍ച്ച കൈവരിച്ചു. ആറാമത്തെ വലിയ സാമ്പത്തിക ശക്തിയായി

11:04 (IST) കേന്ദ്ര മന്ത്രി പീയൂഷ് ഗോയല്‍ പാര്‍ലമെന്റില്‍ ബജറ്റ് അവതരം ആരംഭിച്ചു

Next Story

RELATED STORIES

Share it