ഏകസിവില്‍കോഡ്: സിപിഎം സെമിനാറില്‍ പങ്കെടുക്കില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്
BY BSR13 July 2023 9:12 AM GMT
X
BSR13 July 2023 9:12 AM GMT
കോഴിക്കോട്: ഏകസിവില്‍ കോഡുമായി ബന്ധപ്പെട്ട് സിപിഎം കോഴിക്കോട്ട് സംഘടിപ്പിക്കുന്ന സെമിനാറില്‍ താന്‍ പങ്കെടുക്കില്ലെന്ന് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്. തന്നെ അറിയിക്കാതെയാണ് നോട്ടീസില്‍ തന്റെ പേര് നിര്‍ദ്ദേശിച്ചതെന്നും നേരത്തെ തീരുമാനിച്ച പരിപാടികള്‍ ഉള്ളതിനാലാണ് പങ്കെടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു. കൊട്ടാരക്കാരയിലും എറണാകുളത്തും മറ്റ് പരിപാടികള്‍ ഉണ്ട്. സിപിഐ പ്രതിനിധിയായി ഇ കെ വിജയന് സെമിനാറില്‍ പങ്കെടുക്കും. സെമിനാറില്‍ മുസ്ലിം ലീഗ് പങ്കെടുക്കുന്നതില്‍ അതൃപ്തിയുടെ വിഷയം ഉദിക്കുന്നില്ലെന്നും പന്ന്യന്‍ പറഞ്ഞു. മുന്നണിയില്‍ ആലോചിക്കാതെ സെമിനാര്‍ സംബന്ധിച്ച് തീരുമാനമെടുത്തതില്‍ സിപിഐയില്‍ കടുത്ത അതൃപ്തിയുള്ളതായി റിപോര്‍ട്ടുകളുണ്ടായിരുന്നു. സിപിഐയുടെ ഉന്നത നേതാക്കളൊന്നും സെമിനാറില്‍ പങ്കെടുക്കില്ലെന്ന് നേരത്തേ റിപോര്‍ട്ടുകളുണ്ടായിരുന്നു. ജൂലൈ 13 മുതല്‍ പാര്‍ട്ടി ദേശീയ നേതൃയോഗം നടക്കുന്നതിനാല്‍ നേതാക്കളെല്ലാം ഡല്ഹിയിലാവുമെന്നതാണ് മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കാത്തതിന് കാരണമായി സിപിഐ നല്കുന്ന വിശദീകരണം. മാത്രമല്ല, മുസ് ലിം ലീഗിനെ സെമിനാറിലേക്ക് ക്ഷണിച്ചതും സിപി ഐയുടെ അതൃപ്തിക്ക് കാരണമാക്കിയിരുന്നു. എന്നാല്‍, സിപിഎമ്മിന്റെ ക്ഷണം തള്ളിയ മുസ് ലിം ലീഗ് സെമിനാറില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിരുന്നു.
Next Story
RELATED STORIES
യുഎഇയില്‍ ശക്തമായ കാറ്റും മഴയും തുടരുന്നു; വൈകിട്ട് വരെ മഴ തുടരും
2 May 2024 4:55 AM GMTതാനൂർ സ്വദേശി സൗദിയിലെ ദമ്മാമിൽ മരിച്ചു
2 May 2024 3:50 AM GMTവൈക്കത്ത് ക്രിക്കറ്റ് കളികഴിഞ്ഞ് വിശ്രമിക്കുന്നതിനിടെ യുവാവ്...
1 May 2024 6:11 PM GMTയുഎഇയിലെ കാലാവസ്ഥ; വിമാനയാത്രികര്‍ക്ക് അറിയിപ്പ്
1 May 2024 5:54 PM GMTഗസയിലെ ഇസ്രായേല്‍ ആക്രമണം; മലേഷ്യയിലെ 100ലധികം കെഎഫ്സി...
1 May 2024 5:42 PM GMT'ഗൂഢാലോചന അന്വേഷിക്കണം'; ഇ പി ജയരാജന് ഡിജിപിക്ക് പരാതി നല്കി
1 May 2024 5:09 PM GMT