Sub Lead

അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന പരാതി; രാഹുലിന് ട്വിറ്ററിന്റെ മറുപടി

അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന പരാതി; രാഹുലിന് ട്വിറ്ററിന്റെ മറുപടി
X

ന്യൂഡല്‍ഹി: അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നുവെന്ന് പരാതി ഉന്നയിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ട്വിറ്റര്‍. അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കാറില്ലെന്ന് ട്വിറ്റര്‍ വക്താവ് രാഹുലിന് മറുപടി നല്‍കി. എന്നാല്‍ ട്വിറ്ററിന്റെ നയങ്ങള്‍ ലംഘിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അഭിപ്രായ സ്വാതന്ത്ര്യത്തിന് തടസം സൃഷ്ടിക്കുന്നുവെന്നും, തന്നെ പിന്തുടരുന്നവരുടെ എണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നുവെന്നും ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധി ട്വിറ്റര്‍ സി ഇ ഒക്ക് പരാതി നല്‍കിയിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് തന്റെ ഫോളോവേഴ്‌സിന്റെ എണ്ണം കുറയ്ക്കാന്‍ ട്വിറ്റര്‍ നീക്കം നടത്തുന്നു എന്ന് രാഹുല്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് രാഹുല്‍ ട്വിറ്റര്‍ സിഇഒയ്ക്ക് കത്ത് നല്‍കിയത്.

ട്വിറ്ററിന് നല്‍കിയ വിശദാംശങ്ങള്‍ അനുസരിച്ച്, പ്രതിമാസം 2.3 ലക്ഷം എന്ന നിരക്കില്‍ തനിക്ക് പുതിയ ഫോളോവേഴ്‌സ് ലഭിക്കുന്നുണ്ടെന്ന് കോണ്‍ഗ്രസ് എംപി ചൂണ്ടിക്കാട്ടി. ഇത് ചില മാസങ്ങളില്‍ 6.5 ലക്ഷമായി ഉയര്‍ന്നു. എന്നാല്‍, 2021 ഓഗസ്റ്റ് മുതല്‍, അദ്ദേഹത്തിന്റെ പുതിയ ഫോളോവേഴ്‌സ് അക്കൗണ്ട് പ്രതിമാസം ഏകദേശം 2,500 ആയി കുറഞ്ഞു. ഈ കാലയളവില്‍ അദ്ദേഹത്തിന്റെ മൊത്തം ഫോളോവേഴ്‌സ് 19.5 മില്യണ്‍ ആയി മരവിപ്പിച്ച അവസ്ഥയിലാണ്.

2021 ഓഗസ്റ്റില്‍ ഡല്‍ഹിയില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ചിത്രം ട്വീറ്റ് ചെയ്ത രാഹുലിന്റെ ട്വിറ്റര്‍ അക്കൗണ്ട് വിവാദമായിരുന്നു. ബിജെപി അംഗങ്ങളുടെ പരാതിയെത്തുടര്‍ന്ന് രാഹുലിന്റെ അക്കൗണ്ട് എട്ട് ദിവസം മരവിപ്പിച്ചു.

Next Story

RELATED STORIES

Share it