Sub Lead

ഏതെങ്കിലും നാറ്റോ രാജ്യം യുക്രെയ്‌ന് മേല്‍ നോ ഫ്‌ലൈ സോണ്‍ പ്രഖ്യാപിച്ചാല്‍ തിരിച്ചടിക്കും: പുടിന്‍

ഏതെങ്കിലും നാറ്റോ രാജ്യം യുക്രെയ്‌ന് മേല്‍ നോ ഫ്‌ലൈ സോണ്‍ പ്രഖ്യാപിച്ചാല്‍ തിരിച്ചടിക്കും: പുടിന്‍
X

മോസ്‌കോ: യുക്രെയ്‌ന്റെ യുദ്ധം ശക്തമായി തുടരുന്നു. താത്കാലിക വെടിനിര്‍ത്തല്‍ ഇടയ്ക്ക് പ്രഖ്യാപിച്ചെങ്കിലും അത് അവസാനിപ്പിക്കുന്നതായി രാത്രിയോടെ വ്യക്തമാക്കിയ റഷ്യ യുദ്ധം പുനഃരാരംഭിച്ചതായും അറിയിച്ചു. അതിനിടെ ഇസ്രായേല്‍ പ്രധാനമന്ത്രി മോസ്‌കോയിലെത്തി. റഷ്യന്‍ പ്രസിഡന്റ് പുടിനുമായടക്കം ഇസ്രായേല്‍ പ്രധാനമന്ത്രി ചര്‍ച്ച നടത്തും. യുക്രെയ്ന്‍ യുദ്ധമടക്കം സന്ദര്‍ശനത്തില്‍ ചര്‍ച്ചയാകും.

യുക്രെയ്‌ന് മുകളില്‍ നോ ഫ്‌ലൈ സോണ്‍ പ്രഖ്യാപിച്ച് ഏതെങ്കിലും നാറ്റോ രാജ്യം രംഗത്തെത്തിയാല്‍ അത് മൊത്തം നാറ്റോയും റഷ്യയും തമ്മിലുള്ള യുദ്ധമായി മാറുമെന്ന് മുന്നറിയിപ്പുമായി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിന്‍ രംഗത്തെത്തി. യുക്രെയ്‌ന് മേല്‍ വിമാനനിരോധിതമേഖല പ്രഖ്യാപിക്കണമെന്ന് പ്രസിഡന്റ് വ്‌ലാദിമിര്‍ സെലന്‍സ്‌കി അടക്കം നാറ്റോയോട് അടക്കം ആവശ്യപ്പെട്ടിരുന്നെങ്കിലും അമേരിക്ക ഇത് തള്ളിക്കളഞ്ഞിരുന്നു. അത്തരമൊരു നീക്കം നടത്തിയാല്‍ അത് വന്‍യുദ്ധത്തില്‍ കലാശിക്കുമെന്നാണ് അമേരിക്ക യുെ്രെകന്‍ ആവശ്യം നിരസിച്ചുകൊണ്ട് പുടിന്‍ പറഞ്ഞത്. ഏതെങ്കിലും നാറ്റോ രാജ്യം യുക്രെയ്‌ന് മേല്‍ നോ ഫ്‌ലൈ സോണ്‍ പ്രഖ്യാപിച്ചാല്‍ വെറുതെയിരിക്കില്ലെന്ന് പുടിന്‍ പ്രഖ്യാപിക്കുമ്പോള്‍ എല്ലാം മുന്നില്‍ കണ്ട് കച്ച കെട്ടിയാണ് പുടിന്‍ മുന്നോട്ട് പോകുന്നതെന്ന് വ്യക്തം. യുെ്രെകന്റെ ആവശ്യം നാറ്റോ തള്ളിയതിനെത്തുടര്‍ന്ന് ശക്തമായ വിമര്‍ശനമാണ് സെലന്‍സ്‌കി അംഗരാജ്യങ്ങള്‍ക്കെതിരെ ഉന്നയിച്ചത്. രാജ്യത്ത് ഇനിയുണ്ടാകുന്നു എല്ലാ മരണങ്ങള്‍ക്കും ഉത്തരവാദി നാറ്റോ കൂടി ആയിരിക്കുമെന്നും സെലന്‍സ്‌കി പറഞ്ഞു. എന്നാല്‍ നാറ്റോ റഷ്യ ഏറ്റുമുട്ടലാണ് സെലന്‍സ്‌കിയുടെ ആഗ്രഹമെന്നായിരുന്നു ഇതിന് റഷ്യ മറുപടി നല്‍കിയത്.

അതേസമയം, റഷ്യയില്‍ പട്ടാളനിയമം കൊണ്ടുവരാനുള്ള ഒരു ആലോചനയുമില്ലെന്നും പുടിന്‍ പ്രഖ്യാപിച്ചു. ദേശീയ ടെലിവിഷനായ റഷ്യന്‍ ടെലിവിഷനില്‍ ഏയ്‌റോ ഫ്‌ലോട്ട് എന്ന റഷ്യന്‍ ഔദ്യോഗിക വിമാനക്കമ്പനിയുടെ ഫ്‌ലൈറ്റ് അറ്റന്‍ഡന്റുമാരുമായി പുടിന്‍ സംസാരിക്കുന്ന വീഡിയോ പുറത്തുവന്നിരുന്നു. അതിര്‍ത്തി പ്രദേശങ്ങളില്‍ ഏതെങ്കിലും തരത്തില്‍ വിദേശരാജ്യങ്ങള്‍ പ്രകോപനമുണ്ടാക്കിയാല്‍ മാത്രമേ പട്ടാളനിയമം പ്രഖ്യാപിക്കൂ എന്നും അത്തരമൊരു സാഹചര്യം നിലവിലില്ല എന്നും പുടിന്‍ വീഡിയോയില്‍ വ്യക്തമാക്കുന്നുണ്ട്.

Next Story

RELATED STORIES

Share it