യുക്രെയ്ന് രക്ഷാ ദൗത്യം: റൊമേനിയയില്‍ നിന്ന് അഞ്ചാമത്തെ വിമാനവുമെത്തി; 12 മലയാളികളുള്‍പ്പെടെ 249 യാത്രക്കാര്‍
ഇതോടെ യുദ്ധഭൂമിയായി മാറിയ യുക്രെയ്നില്‍നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയി. ഇവരില്‍ 93 പേര് മലയാളികളാണ്. മൂന്ന് ദിവസത്തിനുള്ളില്‍ 7 വിമാനങ്ങള്‍ കൂടി രക്ഷാദൗത്യത്തിന്റെ ഭാഗമാകും.

ന്യൂല്‍ഹി: യുക്രെയ്നില്‍നിന്നുള്ള ഒഴിപ്പിക്കല്‍ നടപടികളുടെ ഭാഗമായി കൂടുതല്‍ പേര് ഇന്ത്യയിലെത്തി. റൊമേനിയയില്‍ നിന്ന് അഞ്ചാമത്തെ വിമാനവും ഇന്ന് ഡല്‍ഹിയില്‍ എത്തി. 249 ഇന്ത്യക്കാരാണ് ഈ വിമാനത്തിലുണ്ടായിരുന്നത്. ഇതില്‍ 12 പേര് മലയാളികളാണ്. ഇതോടെ യുദ്ധഭൂമിയായി മാറിയ യുക്രെയ്നില്‍നിന്നും ഇന്ത്യയിലെത്തിച്ചവരുടെ എണ്ണം 1157 ആയി. ഇവരില്‍ 93 പേര് മലയാളികളാണ്. മൂന്ന് ദിവസത്തിനുള്ളില്‍ 7 വിമാനങ്ങള്‍ കൂടി രക്ഷാദൗത്യത്തിന്റെ ഭാഗമാകും.
അതേസമയം, യുക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തില്‍ വലയുന്ന ഇന്ത്യാക്കാരെ തിരിച്ചെത്തിക്കുന്നത് ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഞായറാഴ്ച രാത്രി അടിയന്തര യോഗം ചേര്‍ന്നു. രാത്രി ഒമ്പതിന് തുടങ്ങിയ യോഗം രണ്ട് മണിക്കൂര്‍ നീണ്ടു. ഇന്ത്യാക്കാരെ തിരിച്ചെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ യോഗം ചര്‍ച്ച ചെയ്തു.രക്ഷാ ദൗത്യം എങ്ങനെ പുരോഗമിക്കുന്നുവെന്നതും യോഗം വിലയിരുത്തി. വിവിധ മുഖ്യമന്ത്രിമാര്‍ നല്കിയ കത്തുകളും യോഗത്തില്‍ ചര്‍ച്ചയായി. യുെ്രെകനില്‍ കുടുങ്ങിയ ഇന്ത്യാക്കാരെ നാട്ടിലെത്തിക്കാന്‍ കൂടുതല്‍ ലോക രാജ്യങ്ങളുടെ സഹകരണം തേടാന്‍ തീരുമാനിച്ചു. റഷ്യയുടെ ഭാഗത്ത് നിന്നുള്ള സഹകരണം എങ്ങനെയാകും എന്നതും യോഗം ചര്‍ച്ച ചെയ്തു. കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന കാര്യവും യോഗത്തില്‍ ചര്‍ച്ചയായി.
യുദ്ധം ആരംഭിച്ച ശേഷം യുെ്രെകനില്‍ കുടുങ്ങിയ 82 വിദ്യാര്‍ഥികള്‍ ഇന്നലെ കേരളത്തിലെത്തി. ഡല്‍ഹി വഴി 56 പേരും മുംബൈ വഴി 26 പേരുമാണ് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളില്‍ എത്തിയത്.
RELATED STORIES
ബഫര്‍സോണ്‍: കരിദിനം ആചരിച്ച് കര്‍ഷക സംഘടനകള്‍,അടിയന്തര സര്‍ക്കാര്‍...
17 Aug 2022 1:33 AM GMTഓണക്കിറ്റില്‍ ഇത്തവണയും കുടുംബശ്രീ മധുരം
17 Aug 2022 1:08 AM GMTമോന്‍സന്റെ പുരാവസ്തു തട്ടിപ്പ് കേസ്: ഉന്നത പോലിസ് ഉദ്യോഗസ്ഥരെ...
17 Aug 2022 12:55 AM GMTയുവാവിന്റെ ദേഹമാസകലം മുറിവുകള്‍, ഫ്ലാറ്റില്‍ ഒപ്പം താമസിച്ചിരുന്ന...
16 Aug 2022 6:32 PM GMTഷാജഹാനെ വധിച്ച ശേഷം പ്രതികൾ ബാറിൽ ഒത്തുകൂടി; സിസിടിവി ദൃശ്യം പുറത്ത്
16 Aug 2022 6:12 PM GMTസോഷ്യൽ ഫോറം രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
16 Aug 2022 5:27 PM GMT