Sub Lead

'എംബസിയുടെ സഹായം ലഭിച്ചില്ല', വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം

എംബസിയുടെ സഹായം ലഭിച്ചില്ല, വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം
X

ന്യൂഡല്‍ഹി: മകന് വെടിയേറ്റ വിവരമറിഞ്ഞ് രണ്ട് ദിവസം മുന്‍പ് ഇന്ത്യന്‍ എംബസിയില്‍ ബന്ധപ്പെട്ടിട്ടും സഹായം ലഭിച്ചില്ലെന്ന് യുക്രെയ്‌നില്‍ വെടിയേറ്റ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഹര്‍ജോത് സിങ്ങിന്റെ കുടുംബം. മകന്റെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഉടന്‍ തിരികെ എത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

'ഹര്‍ജോതിന്റെ ശരീരത്തിന്റെ നാല് ഭാഗത്ത് വെടിയേറ്റതായാണ് അറിയിച്ചത്. ഒരു വെടിയുണ്ട ശരീരത്തില്‍ തുളഞ്ഞ് കയറി. ആശുപത്രിയില്‍ സൗകര്യം ഒരുക്കിയത് ഇന്ത്യയിലെ യുക്രെയ്ന്‍ എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണെന്നും കുടുംബം ചാനലിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. യുക്രെയ്ന്‍ റഷ്യ യുദ്ധം അവസാനിപ്പിക്കാന്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇടപെടമെന്നും വിദ്യാര്‍ത്ഥികളടക്കം എല്ലാവരേയും സുരക്ഷിതരായി തിരികെ എത്തിക്കണമെന്നും ഹര്‍ജോതിന്റെ കുടുംബം ആവശ്യപ്പെട്ടു.

ഫെബ്രുവരി 27ന് കീവില്‍ നിന്ന് സുരക്ഷിത മേഖലയിലേയ്ക്ക് കാറില്‍ പോകുമ്പോഴാണ് ഹര്‍ജോതിന് വെടിയേറ്റത്. തോളിന് വെടിയേറ്റു. കാലിനും പരുക്കുണ്ട്. കീവിലെ ആശുപത്രിയില്‍ ചികില്‍സയിലാണ് വിദ്യാര്‍ത്ഥിയിപ്പോള്‍. ഇന്ത്യന്‍ എംബസിയുമായി പലതവണ ബന്ധപ്പെട്ടിട്ടും എംബസി സഹായമൊന്നും ചെയ്തില്ലെന്ന് നേരത്തെ ഹര്‍ജോത് ആരോപിച്ചിരുന്നു.

സംഭവം വിവാദമായതോടെ ഹര്‍ജോത് സിംഗിന്റെ ചികിത്സ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് വിദേശ കാര്യമന്ത്രാലയം ഇന്നലെ വ്യക്തമാക്കി. അദ്ദേഹത്തിന്റെ അടുത്തെത്താന്‍ എംബസി ശ്രമം തുടരുകയാണ്. സംഘര്‍ഷ മേഖലയായതിനാല്‍ എത്തിച്ചേരാന്‍ ബുദ്ധിമുട്ടുണ്ട്. എത്രയും പെട്ടെന്ന് അവിടേക്ക് എത്താന്‍ കഴിയുമെന്നാണ് കരുതുന്നതെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.

Next Story

RELATED STORIES

Share it