- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രണ്ട് ഡോസ് വാക്സിനുമെടുത്ത ബ്രീട്ടീഷ് ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു

ലണ്ടന്: രണ്ട് ഡോസ് വാക്സിനുമെടുത്ത ബ്രിട്ടന്റെ ആരോഗ്യമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചതായും ക്വാറന്റീനിലാണെന്നും സാജിദ് ജാവിദ് അറിയിക്കുകയായിരുന്നു. ബ്രിട്ടനിലെ കൊവിഡ് മാനദണ്ഡങ്ങള് പ്രകാരം ആര്ടിപിസിആര് പരിശോധനാ ഫലം നെഗറ്റീവ് ആയില്ലെങ്കില് അദ്ദേഹം 10 ദിവസം ക്വാറന്റീനില് തുടരണം. ദിവസങ്ങള്ക്ക് മുമ്പ് പ്രധാനമന്ത്രി ബോറിസ് ജോണ്സണെ നേരിട്ട് കണ്ടിരുന്നു. എന്നാല് ഇതില് അധികൃതര് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ കൊവിഡ് മരണത്തെ മുന്നില് കണ്ട് ജീവതത്തിലേക്ക് തിരിച്ചുവന്നതാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ്.
താന് രണ്ട് ഡോസ് വാക്സിന് എടുത്തതാണെന്നും അതിനാല് തന്നെ തനിക്ക് ലക്ഷണങ്ങളില്ലെന്നും ട്വീറ്റില് സാജിദ് ജാവിദ് വ്യക്തമാക്കിയിരുന്നു. ജനുവരി പകുതിയ്ക്ക് ശേഷം ബ്രിട്ടനിലെ കൊവിഡ് കേസുകള് ഒറ്റ ദിവസം 50000 ന് മുകളിലേക്ക് ഉയരുന്നത് ഇത് ആദ്യമായാണ്. എന്നാല് പ്രായപൂര്ത്തിയായവരില് മൂന്നിലൊരു ഭാഗം പേര് വാക്സിന് എടുത്തുകഴിഞ്ഞെന്നും വൈറസ് ബാധ തടയാനാകുമെന്നുമുള്ള പ്രതീക്ഷയാണ് സര്ക്കാര് പങ്കുവയ്ക്കുന്നത്. ഈ വൈറസില് നിന്ന് ആരും സുരക്ഷിതരല്ലെന്നാണ് സാജിദ് ജാവിദിന്റെ കൊവിഡ് പരിശോധനാ ഫലം വ്യക്തമാക്കുന്നതെന്ന് ആരോഗ്യവക്താവ് മുനിറ വില്സണ് പറഞ്ഞു.
RELATED STORIES
വൈദ്യുതി ചാർജ് കൂടും
28 March 2025 3:26 AM GMTഇസ്രായേലിലെ വിമാനത്താവളവും യുഎസിന്റെ യുദ്ധക്കപ്പലുകളെയും ആക്രമിച്ച്...
28 March 2025 3:26 AM GMTറമദാനിലെ പൊതുമാപ്പ്; അഞ്ഞൂറില് അധികം ഇന്ത്യക്കാരെ യുഎഇ വിട്ടയക്കും
28 March 2025 3:10 AM GMTതാമരശ്ശേരി ചുരത്തില് ഗതാഗതക്കുരുക്ക്
28 March 2025 2:52 AM GMTവഖ്ഫ് നിയമഭേദഗതി ബില്ലിനെതിരായ പ്രതിഷേധം; വെള്ളിയാഴ്ച്ച കൈത്തണ്ടയില്...
28 March 2025 2:48 AM GMTമീറത്തിലെ പെരുന്നാള് ആഘോഷ നിയന്ത്രണങ്ങളെ വിമര്ശിച്ച് കേന്ദ്രമന്ത്രി; ...
28 March 2025 2:25 AM GMT