Sub Lead

ഇന്ത്യയ്ക്ക് കൈമാറരുതെന്ന വിജയ് മല്യയുടെ ആവശ്യം ലണ്ടന്‍ കോടതി തള്ളി

കള്ളപ്പണം വെളുപ്പിക്കല്‍, സാമ്പത്തിക കുറ്റകൃത്യം, ഫോറിന്‍ എക്‌സേഞ്ച് മാനേജ്‌മെന്റ് നിയമ ലംഘനം എന്നീ കുറ്റങ്ങളില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും ചുമത്തിയ കേസുകളില്‍ വിചാരണയ്ക്കായി മല്യയെ കൈമാറണമെന്ന് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയ്ക്ക് കൈമാറരുതെന്ന വിജയ് മല്യയുടെ ആവശ്യം ലണ്ടന്‍ കോടതി തള്ളി
X

ലണ്ടന്‍: സാമ്പത്തിക തട്ടിപ്പിനെ തുടര്‍ന്ന് രാജ്യം വിട്ട വിവാദ വ്യവസായി വിജയ് മല്യക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസില്‍ തന്നെ ഇന്ത്യക്ക് കൈമാറരുതെന്ന മല്യയുടെ ഹരജി ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി തള്ളി. കള്ളപ്പണം വെളുപ്പിക്കല്‍, സാമ്പത്തിക കുറ്റകൃത്യം, ഫോറിന്‍ എക്‌സേഞ്ച് മാനേജ്‌മെന്റ് നിയമ ലംഘനം എന്നീ കുറ്റങ്ങളില്‍ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും ചുമത്തിയ കേസുകളില്‍ വിചാരണയ്ക്കായി മല്യയെ കൈമാറണമെന്ന് ബ്രിട്ടനോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയുടെ ആവശ്യം പരിഗണിച്ച് ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി സാജിദ് ജാവിദ് വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള അനുമതി നല്‍കിയിരുന്നു. ഈ ഉത്തരവിനെതിരെ മല്യ നല്‍കിയ ഹര്‍ജിയാണ് ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി തള്ളിയത്. ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്നായി 3000 കോടി രൂപ ലോണെടുത്ത് ബ്രിട്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. മല്യയെ തിരിച്ചെത്തിക്കണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമുയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it