Sub Lead

14 ബൂത്തുകളില്‍ റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ്

കനത്ത മഴയും അതേത്തുടര്‍ന്ന് വൈദുതി വിച്ഛേദിക്കപ്പെട്ടതും വോട്ടര്‍മാര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തതുമെല്ലാം മേല്‍പ്പറഞ്ഞ ബൂത്തുകളില്‍ പോളിങ് ശതമാനം കുറയാന്‍ ഇടയാക്കിയെന്ന് പരാതിയില്‍ പറയുന്നു. പോളിങ് സ്‌റ്റേഷനുകളും അവിടേക്ക് എത്തിച്ചേരാനുള്ള വഴികളും മുട്ടറ്റം വെള്ളത്തില്‍ മുങ്ങിയത് കൊണ്ട് ഭൂരിഭാഗം വോട്ടര്‍മാര്‍ക്കും ബൂത്തിലെത്താനും വോട്ട് രേഖപ്പെടുത്താനും കഴിഞ്ഞില്ല. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കാര്യവും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

14 ബൂത്തുകളില്‍ റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ്
X

കൊച്ചി: പോളിങ് ദിനത്തിലെ അതിതീവ്ര മഴ ജനജീവിതം പോലും സ്തംഭിപ്പിക്കുകയും വേട്ടെടുപ്പിനെ സാരമായി ബാധിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിയോജക മണ്ഡലത്തിലെ 14 ബൂത്തുകളില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് യുഡിഎഫ് റീ പോളിങ് ആവശ്യപ്പെട്ടു.

പച്ചാളം അയ്യപ്പന്‍കാവ് ശ്രീ നാരായണ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 64, 65, 66, 67, 68 നമ്പര്‍ ബൂത്തുകള്‍, കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 73ാമത് നമ്പര്‍ ബൂത്ത്, എറണാകുളം ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 93ാമത് നമ്പര്‍ ബൂത്ത്, കലൂര്‍ സെന്റ് സേവിയേഴ്‌സ് എല്‍പി സ്‌കൂളിലെ 113ാമത് നമ്പര്‍ ബൂത്ത്, സെന്റ് ജോവാക്കിങ്‌സ് ഗേള്‍സ് യുപി സ്‌കൂളിലെ 115ാമത് നമ്പര്‍ ബൂത്ത്, എറണാകുളം എസ്ആര്‍വി എല്‍പി സ്‌കൂളിലെ 88ാമത് നമ്പര്‍ ബൂത്ത്, കലൂര്‍ സെന്റ് അഗസ്റ്റിന്‍സ് എല്‍പി സ്‌കൂളിലെ 81ാമത് നമ്പര്‍ ബൂത്ത്, പെരുമാനൂര്‍ സെന്റ് തോമസ് ഗേള്‍സ് ഹൈസ്‌കൂളിലെ 94 ാംമത് ബൂത്ത്, കടവന്ത്ര ഗാന്ധിനഗര്‍ സെന്‍ട്രല്‍ സ്‌കൂളിലെ 121ാമത് നമ്പര്‍ ബൂത്ത്, മാതാനഗര്‍ പബ്ലിക് നേഴ്‌സറി സ്‌കൂളിലെ 117ാമത് നമ്പര്‍ ബൂത്ത് എന്നിവിടങ്ങളിലാണ് യുഡിഎഫിന്റെ മുഖ്യ ഇലക്ഷന്‍ ഏജന്റ് ടോണി ചമ്മണി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് റീപോളിങ് ആവശ്യപ്പെട്ട് കത്തയച്ചത്.

കനത്ത മഴയും അതേത്തുടര്‍ന്ന് വൈദുതി വിച്ഛേദിക്കപ്പെട്ടതും വോട്ടര്‍മാര്‍ക്ക് എത്തിച്ചേരാന്‍ കഴിയാത്തതുമെല്ലാം മേല്‍പ്പറഞ്ഞ ബൂത്തുകളില്‍ പോളിങ് ശതമാനം കുറയാന്‍ ഇടയാക്കിയെന്ന് പരാതിയില്‍ പറയുന്നു. പോളിങ് സ്‌റ്റേഷനുകളും അവിടേക്ക് എത്തിച്ചേരാനുള്ള വഴികളും മുട്ടറ്റം വെള്ളത്തില്‍ മുങ്ങിയത് കൊണ്ട് ഭൂരിഭാഗം വോട്ടര്‍മാര്‍ക്കും ബൂത്തിലെത്താനും വോട്ട് രേഖപ്പെടുത്താനും കഴിഞ്ഞില്ല. കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച കാര്യവും കത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

Next Story

RELATED STORIES

Share it