Sub Lead

ഗ്രീസ് സൈന്യം അഭയാര്‍ഥികളെ തുര്‍ക്കി ജലാതിര്‍ത്തിയിലേക്ക് തള്ളിവിടുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഈ മാസം രണ്ടിന് ഗ്രീക്ക് തീര സംരക്ഷണ സേന 20-25 ഓളം അഭയാര്‍ഥികള്‍ സഞ്ചരിച്ച റബ്ബര്‍ ബോട്ടിനെ ഗ്രീക്ക് ദ്വീപായ റോഡ്‌സിന് വടക്ക് തുര്‍ക്കി ജലാതിര്‍ത്തിയിലേക്ക് തള്ളിവിടുന്നതായി ദേശീയ പ്രതിരോധ മന്ത്രാലയത്തിന്റെ ആളില്ലാ നിരീക്ഷണ വിമാനങ്ങള്‍ ഒപ്പിയെടുത്ത വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുന്നതായി പേരു വെളിപ്പെടുത്താത്ത തുര്‍ക്കി ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഗ്രീസ് സൈന്യം അഭയാര്‍ഥികളെ തുര്‍ക്കി ജലാതിര്‍ത്തിയിലേക്ക് തള്ളിവിടുന്ന ദൃശ്യങ്ങള്‍ പുറത്ത്
X

ആങ്കറ: സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള അഭയാര്‍ഥികളുടെ ജീവന്‍ അപകടത്തിലാക്കി ഇവര്‍ സഞ്ചരിച്ച ബോട്ട് ഈജിയന്‍ കടലിടുക്കില്‍വച്ച് ഗ്രീക്ക് തീരസംരക്ഷണ സേനാ കപ്പല്‍ അനധികൃതമായി തുര്‍ക്കി ജലാതിര്‍ത്തിയിലേക്ക് തള്ളിവിടുന്ന ദൃശ്യങ്ങള്‍ തുര്‍ക്കി പ്രതിരോധ വൃത്തങ്ങള്‍ പുറത്തുവിട്ടു. ആളില്ലാ വിമാനങ്ങള്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് തുര്‍ക്കി പുറത്തുവിട്ടത്.

ഈ മാസം രണ്ടിന് ഗ്രീക്ക് തീര സംരക്ഷണ സേന 20-25 ഓളം അഭയാര്‍ഥികള്‍ സഞ്ചരിച്ച റബ്ബര്‍ ബോട്ടിനെ ഗ്രീക്ക് ദ്വീപായ റോഡ്‌സിന് വടക്ക് തുര്‍ക്കി ജലാതിര്‍ത്തിയിലേക്ക് തള്ളിവിടുന്നതായി ദേശീയ പ്രതിരോധ മന്ത്രാലയത്തിന്റെ ആളില്ലാ നിരീക്ഷണ വിമാനങ്ങള്‍ ഒപ്പിയെടുത്ത വീഡിയോ ദൃശ്യങ്ങള്‍ കാണിക്കുന്നതായി പേരു വെളിപ്പെടുത്താത്ത തുര്‍ക്കി ഉദ്യോഗസ്ഥന്‍ അറിയിച്ചു. തുര്‍ക്കി കോസ്റ്റ് ഗാര്‍ഡ് യൂണിറ്റുകള്‍ അഭയാര്‍ഥികളുടെ സഹായത്തിനായി വന്ന് അവരെ കരയിലെത്തിക്കുന്നതായും ദൃശ്യങ്ങളിലുണ്ട്.

അഭയാര്‍ഥികളുമായി വരുന്ന ബോട്ടുകള്‍ ഗ്രീക്ക് സേന അനധികൃതമായി തുര്‍ക്കി അതിര്‍ത്തിയിലേക്ക് തള്ളിവിടുന്നതായും യാത്രക്കാരെ അപകടത്തിലാക്കുന്നതായും നിരവധി റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ മാസങ്ങളില്‍ പുറത്തുവന്നിരുന്നു. യുദ്ധവും പീഡനങ്ങളും മൂലം യൂറോപ്പിലേക്ക് കടന്ന് പുതിയ ജീവിതം ആരംഭിക്കാന്‍ ആഗ്രഹിക്കുന്ന അഭയാര്‍ഥികള്‍ക്ക് തുര്‍ക്കി ഒരു പ്രധാന യാത്രാമാര്‍ഗമാണ്. തുര്‍ക്കിയില്‍ ഏകദേശം 40 ലക്ഷം സിറിയക്കാര്‍ ഉണ്ട്.

Next Story

RELATED STORIES

Share it