Sub Lead

ദേശീയ ദിനം: മലയാളികളടക്കം 1530 തടവുകാര്‍ക്ക് മോചനം നല്കാൻ യുഎഇ

ദേശീയ ദിനം: മലയാളികളടക്കം 1530 തടവുകാര്‍ക്ക് മോചനം നല്കാൻ യുഎഇ
X

ദുബൈ: ദേശീയ ദിനത്തോടനുബന്ധിച്ച് മലയാളികളടക്കം 1530 തടവുകാര്‍ക്ക് മോചനം നല്കാൻ യുഎഇ. യു.എ.ഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ആണ് നിർദേശം നൽകിയത്. ജയില്‍ശിക്ഷ അനുഭവിച്ച, മാപ്പ് നല്‍കിയ തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ തീര്‍ക്കാനും ശൈഖ് മുഹമ്മദ് നിർദേശം നൽകിയിട്ടുണ്ട്.

ചെറിയ കേസുകളില്‍പെട്ട് തടവിലായി നാട്ടില്‍ പോകാന്‍ കഴിയാത്തവര്‍ക്കും ആശ്വാസമാണ് തീരുമാനം. തടവുകാര്‍ക്ക് പുനരാലോചന നടത്താനും പുതിയ ജീവിതം നയിക്കാനും വഴിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് മോചനം അനുവദിക്കുന്നത്.

ദേശീയദിന ആഘോഷത്തിന്റെ ഭാഗമായി തടവുകാരെ മോചിപ്പിക്കുന്നത് യുഎഇയില്‍ പതിവു നടപടിയാണ്. പ്രവാസികളുള്‍പ്പെടെയുള്ളവര്‍ക്ക് യുഎഇ സര്‍ക്കാരിന്റെ തീരുമാനം ഏറെ ഉപകാരപ്രദമാണ്.

Next Story

RELATED STORIES

Share it