- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ദുബയിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം ചൊവ്വാഴ്ച വിശ്വാസികള്‍ക്കായി തുറന്നുകൊടുക്കും
ദസറ ഉത്സവ ദിനമായ ഒക്ടോബര്‍ 5 മുതല്‍ പൊതുജനങ്ങള്‍ക്ക് ഔദ്യോഗികമായി ക്ഷേത്രം തുറന്ന് കൊടുക്കും. 16 ദേവതകളേയും മറ്റ് ഇന്റീരിയര്‍ വര്‍ക്കുകളും കാണാന്‍ ഭക്തര്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും അവസരം ഉണ്ടാവും.

ദുബയ്: ജബല്‍ അലിയിലെ ആദ്യ ഹിന്ദു ക്ഷേത്രം ചൊവ്വാഴ്ച വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും. ഒരു മാസം മുന്‍പേ ക്ഷേത്രത്തിന്റെ വാതിലുകള്‍ വിശ്വാസികള്‍ക്കായി തുറന്നിരുന്നു. ദസറ ഉത്സവ ദിനമായ ഒക്ടോബര്‍ 5 മുതല്‍ പൊതുജനങ്ങള്‍ക്ക് ഔദ്യോഗികമായി ക്ഷേത്രം തുറന്ന് കൊടുക്കും. 16 ദേവതകളേയും മറ്റ് ഇന്റീരിയര്‍ വര്‍ക്കുകളും കാണാന്‍ ഭക്തര്‍ക്കും മറ്റ് സന്ദര്‍ശകര്‍ക്കും അവസരം ഉണ്ടാവും.
സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനും ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധീറും ഉള്‍പ്പെടെ ഉള്ള അതിഥികളുടെ സാന്നിധ്യത്തിലാണ് ക്ഷേത്ര നടകള്‍ ഔദ്യോഗികമായി തുറക്കുന്നത്. ക്ഷേത്രം രാവിലെ 6.30 മുതല്‍ രാത്രി 8 വരെ തുറന്നിരിക്കും. ഒക്‌ടോബര്‍ അവസാനം വരെയുള്ള മിക്ക വാരാന്ത്യങ്ങളിലേയും അപ്പോയിന്റ്‌മെന്റുകള്‍ ഇതിനോടകം ബുക്ക് ചെയ്തതായാണ് റിപ്പോര്‍ട്ടുകള്‍.
ബുക്കിംഗ് സംവിധാനം ഒക്ടോബര്‍ അവസാനം വരെ തുടരും. അതിനുശേഷം പൊതുജനങ്ങള്‍ക്ക് ക്ഷേത്രം തുറക്കുന്ന സമയങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം. മൂന്നു വര്‍ഷമെടുത്താണ് എമിറേറ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രം നിര്‍മാണം പൂര്‍ത്തിയാക്കിയത്. ദുബയിലെ ആദ്യ സ്വതന്ത്ര ഹിന്ദു ക്ഷേത്രം എന്ന പദവിയും ജബല്‍ അലിയിലെ ഈ ക്ഷേത്രത്തിന് സ്വന്തമാണ്.
സാധാരണ ദിവസങ്ങളില്‍ രാവിലെ 6 മുതല്‍ രാത്രി 8.30വരെയാണ് ദര്‍ശന സമയം. ജബല്‍ അലിയിലെ ഗുരുനാനാക് ദര്‍ബാറിനോടു ചേര്‍ന്നാണ് പുതിയ ക്ഷേത്രമുള്ളത്. ശ്രീകോവിലുകള്‍ക്കു പുറമെ താഴത്തെ നിലയില്‍ വലിയ ഹാളുണ്ട്. പ്രതിഷ്ഠകള്‍ മുഴുവന്‍ ക്ഷേത്രത്തിന്റെ മുകള്‍ നിലയിലാണുള്ളത്.
മച്ചില്‍ നിറയെ ക്ഷേത്ര മണികള്‍ സ്ഥാപിച്ചിട്ടുണ്ട്. മലയാളത്തിലും ഹിന്ദിയിലും തമിഴിലും തെലുങ്കിലും കന്നടയിലും ഇംഗ്ലിഷുമെല്ലാം ഇവിടെ പ്രാര്‍ഥനകള്‍ മുഴങ്ങും. ക്ഷേത്രത്തിന്റെ ചുവരില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെയും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെയും ചിത്രങ്ങളുണ്ട്.
RELATED STORIES
വിഴിഞ്ഞത്ത് അദാനിക്ക് കടല്‍ നികത്താന്‍ പാറ വേണമെന്ന് ക്വാറി മാഫിയ;...
30 Aug 2022 2:06 PM GMTഭിന്നശേഷി സംവരണം: മുസ്ലിംകളുടെ ഉദ്യോഗപങ്കാളിത്തം കുറയ്ക്കാനുള്ള...
29 July 2022 1:44 PM GMTമനം കവര്‍ന്ന് വട്ടത്തില്‍ വെള്ളച്ചാട്ടം; പ്രകൃതിസൗന്ദര്യത്തിന്റെ...
30 Jun 2022 12:05 PM GMTപ്രളയത്തില്‍ നിന്ന് കരകയറുമ്പോള്‍ ബാങ്കുകളുടെ ജപ്തി നോട്ടീസ്;...
29 May 2022 3:26 PM GMTകല്ലറ സാമൂഹികാരോഗ്യകേന്ദ്രത്തില്‍ മതിയായ ഡോക്ടര്‍മാരില്ല;...
28 April 2022 7:48 AM GMTവനാതിര്‍ത്തിയിലെ കുപ്രസിദ്ധ സുമതി വളവ് മറയാക്കി ടാങ്കര്‍ലോറിയില്‍...
29 March 2022 12:38 PM GMT