പ്രവാസികള്‍ക്ക് ആശ്വാസം; ആറു രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് യാത്രാ ഇളവുമായി യുഎഇ
ഈ മാസം അഞ്ച് മുതലാണ് പ്രവേശന അനുമതിയുള്ളത്.

അബുദബി: യാത്രവിലക്കുള്ള ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് തിരിച്ചെത്താന്‍ യുഎഇയുടെ അനുമതി. സാധുവായ യുഎഇ റസിഡന്‍സി പെര്‍മിറ്റുകള്‍ കൈവശമുള്ളവരും രണ്ട് ഡോസ് അംഗീകൃത വാക്‌സിന്‍ എടുത്തിട്ടുള്ളതുമായ ഇന്ത്യ ഉള്‍പ്പെടെ ആറു രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്കാണ് യുഎഇ യാത്രാവിലക്കില്‍ ഇളവ് ഏര്‍പ്പെടുത്തിയത്.
ഇവര്‍ക്ക് ഈ മാസം അഞ്ചു മുതല്‍ യുഎഇയിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചു. വിസിറ്റിങ് വിസക്കാര്‍ക്ക് നിലവില്‍ യുഎഇയില്‍ പ്രവേശിക്കാനാവില്ല. രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ക്കാണ് മടങ്ങിയെത്താന്‍ അനുമതിയുള്ളത്.
ഇന്ത്യ, പാകിസ്താന്‍, ശ്രീലങ്ക, നേപ്പാള്‍, നൈജീരിയ, ഉഗാണ്ട എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇളവ് പ്രഖ്യാപിച്ചത്. കൂടാതെ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റും കൈയില്‍ വേണം. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്നായിരുന്നു ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇ വിലക്കേര്‍പ്പെടുത്തിയത്.
RELATED STORIES
ബ്രസീലിയന്‍ താരം ഡാനി ആല്‍വ്സിന് 18 വര്‍ഷം ജയില്‍ ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്‍ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല്‍ നസര്‍ സൂപ്പര്‍ കപ്പില്‍ നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര്‍ പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര്‍ മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര്‍ കപ്പ് സെമിയില്‍ അല്‍ നസര്‍ ഇന്നിറങ്ങും
26 Jan 2023 7:48 AM GMT