അണ്ണാന്‍കുഞ്ഞിനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ രണ്ട് യുവാക്കള്‍ മരിച്ചു; ഒരാള്‍ ഗുരുതരാവസ്ഥയില്‍

പട്ടാമ്പി: പാലക്കാട് പട്ടാമ്പിയില്‍ അണ്ണാന്‍ കുഞ്ഞിനെ രക്ഷിക്കാന്‍ കിണറ്റിലിറങ്ങിയ രണ്ടുപേര്‍ ശ്വാസം മുട്ടി മരിച്ചു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നാമത്തെ ആളുടെ നില ഗുരുതരമായി തുടരുകയാണ്. ഇദ്ദേഹം പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം. കരിമ്പനക്കല്‍ രാമകൃഷ്ണന്റെ മകന്‍ സുരേഷ്, മയിലാട്ട് കുന്നുകുഞ്ഞി കുട്ടന്റെ മകന്‍ സുരേന്ദ്രന്‍ എന്നിവരാണ് മരിച്ചത്. സുരേന്ദ്രന്റെ സഹോദരന്‍ കൃഷ്ണന്‍കുട്ടിയാണ് ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുള്ളത്. കിണറില്‍ വീണ അണ്ണാനെ രക്ഷിക്കാനായി ആദ്യം കിണറ്റിലിറങ്ങിയ സുരേഷ് ശ്വാസംമുട്ടലിനെ തുടര്‍ന്ന് ബോധരഹിതനായി കിണറ്റില്‍ വീണു. സുരേഷിനെ രക്ഷിക്കാനാണ് അയല്‍വാസികളായ സുരേന്ദ്രനും, കൃഷ്ണന്‍കുട്ടിയും കിണറിലിറങ്ങിയത്. ഇവരും ശ്വാസം കിട്ടാതെ ബോധരഹിതരായി കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് നാട്ടുകാരാണ് മൂന്നുപേരെയും പുറത്തെടുത്തത്.
RELATED STORIES
സൗദി യുവതിയുടെ ലൈംഗിക അതിക്രമ പരാതി: വ്ളോഗര്‍ ഷാക്കിര്‍ സുബ്ഹാനെതിരെ...
25 Sep 2023 5:42 AM GMTആര് എസ് എസ് നേതാവിന്റെ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത പി കെ...
24 Sep 2023 5:55 AM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMTനിപ ഭീതിയൊഴിയുന്നു; കോഴിക്കോട് തിങ്കളാഴ്ച മുതല്‍ സ്കൂളുകള്‍ തുറക്കും
23 Sep 2023 10:26 AM GMT72 വെബ്സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണം; ഗൂഗിളിന് നോട്ടീസ്...
23 Sep 2023 6:22 AM GMT