തൃശ്ശൂരില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടു വയസ്സുകാരി മരണപ്പെട്ടു
BY BSR11 Aug 2023 6:07 PM GMT
X
BSR11 Aug 2023 6:07 PM GMT
തൃശ്ശൂര്‍: ചാലക്കുടിയില്‍ വെള്ളക്കെട്ടില്‍ വീണ് രണ്ടു വയസ്സുകാരി മരണപ്പെട്ടു. ജാര്‍ഖണ്ഡ് സ്വദേശി ചന്ദ്രദേവിന്റെ മകള്‍ അനന്യയാണ് മരിച്ചത്. കോട്ടാറ്റ് ഓട്ടുകമ്പനിക്ക് പിന്നിലെ വെള്ളക്കെട്ടില്‍ വീണാണ് അപകടം. ഇന്ന് വൈകിട്ട് മൂന്നോടെയാണ് സംഭവം. കോട്ടാറ്റ് ഓട്ട് കമ്പനിയിലെ ജീവനക്കാരനാണ് ചന്ദ്രദേവ്. ഓട്ടു കമ്പനിക്ക് പുറകിലാണ് ചന്ദ്രദേവും കുടുംബവും താമസിച്ചിരുന്നത്. ഇവര്‍ താമസിച്ചിരുന്ന വീടിന് പുറകില്‍ ആയി മണ്ണെടുത്ത കുഴിയിലെ വെള്ളത്തില്‍ വീണാണ് കുഞ്ഞ് മരിച്ചത്. കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിന് പുറകിലെ കുഴിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
Next Story
RELATED STORIES
പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ...
6 May 2024 3:32 PM GMTതിരക്കഥാകൃത്തും സംവിധായകനുമായ ഹരികുമാര്‍ അന്തരിച്ചു
6 May 2024 3:15 PM GMTആലുവയിലെ വീട്ടിൽനിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു;...
6 May 2024 11:39 AM GMTലൈംഗിക അതിക്രമ പരാതി: ബംഗാൾ ഗവര്‍ണറെ അനുകൂലിച്ച് ബംഗാളിലെ സിപിഎം...
6 May 2024 11:36 AM GMTഉംറ നിര്‍വഹിക്കുന്നതിനിടെ കണ്ണൂര്‍ സ്വദേശിനിയായ യുവതി മക്കയില്‍...
6 May 2024 10:08 AM GMTമദ്യനയ അഴിമതിക്കേസ്:ബിആര്‍എസ് നേതാവ് കെ കവിതക്ക് ജാമ്യമില്ല
6 May 2024 8:57 AM GMT