Sub Lead

ഷാര്‍ലി ഹെബ്‌ദോയുടെ മുന്‍ ഓഫിസിനു സമീപം ആക്രമണം; രണ്ടുപേര്‍ക്കു പരിക്ക്

ഷാര്‍ലി ഹെബ്‌ദോയുടെ മുന്‍ ഓഫിസിനു സമീപം ആക്രമണം; രണ്ടുപേര്‍ക്കു പരിക്ക്
X

പാരിസ്: പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് കുപ്രസിദ്ധി നേടിയ ഫ്രഞ്ച് മാഗസിന്‍ ഷാര്‍ലി ഹെബ് ദോയുടെ മുന്‍ ഓഫിസിനു സമീപം ആക്രമണം. കത്തിക്കുത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ചയുണ്ടായ സംഭവം 'ഭീകരവാദ' ആക്രമണമായാണ് പോലിസ് കണക്കാക്കുന്നതെന്നും ഫ്രാന്‍സിന്റെ ദേശീയ തീവ്രവാദ വിരുദ്ധ പ്രോസിക്യൂട്ടര്‍ ഓഫിസ് (പിഎന്‍എടി) അന്വേഷണം ഏറ്റെടുത്തതായും അല്‍ജസീറ റിപോര്‍ട്ട് ചെയ്തു. 2015ല്‍ ഷാര്‍ലി ഹെബ്‌ദോ ഓഫിസില്‍ കയറി 12 ജീവനക്കാരെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പാരിസില്‍ വിചാരണ ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോഴാണ് ആക്രമണം. .

ഷാര്‍ലി ഹെബ്‌ദോയ്‌ക്കെതിരായ ആക്രമണത്തിന്റെ വിചാരണ നടക്കുമ്പോള്‍ തന്നെ പ്രതീകാത്മക സ്ഥലത്താണ് ഇപ്പോള്‍ ആക്രമണം നടന്നതെന്നും പരിക്കേറ്റവരുടെ നില അപകടകരമല്ലെന്നും ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്‌റ്റെക്‌സ് പറഞ്ഞു. കാസ്‌റ്റെക്‌സും ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മാനും സ്ഥലം സന്ദര്‍ശിച്ചതായി പാരീസ് മേയര്‍ ആന്‍ ഹിഡാല്‍ഗോ ട്വീറ്റ് ചെയ്തു. സംഭവത്തില്‍ 18കാരനെയും 33 കാരനെയും അറസ്റ്റ് ചെയ്തതായി പാരിസ് പ്രോസിക്യൂട്ടര്‍ ഓഫിസ് അറിയിച്ചു. ആകസ്മികമായാണ് അവര്‍ ഇവിടെയെത്തിയതെന്ന് വിശ്വസിക്കുന്നില്ലെന്ന് ഷാര്‍ലി ഹെബ്‌ദോയുടെ മുന്‍ ഓഫിസുകളുടെ അതേ കെട്ടിടത്തിലുള്ള നിര്‍മാണ കമ്പനിയായ പ്രീമിയര്‍ ലിഗ്‌നെസിലെ മാധ്യമപ്രവര്‍ത്തകനായ പോള്‍ മൊറീറ പറഞ്ഞു. നാല് പേര്‍ക്ക് പരിക്കേറ്റതായാണ് പോലിസ് ആദ്യം അറിയിച്ചിരുന്നതെങ്കിലും രണ്ടുപേര്‍ക്കാണ് പരിക്കേറ്റതെന്ന് പിന്നീട് സ്ഥിരീകരിച്ചു. 2015 ലെ വെടിവയ്പിനു ശേഷം മാസികയുടെ ഓഫിസുകള്‍ മാറ്റിയിരുന്നു. 2015 ലെ ആക്രമണത്തിലെ വിചാരണ തുടങ്ങുന്ന ദിവസം വിവാദ കാര്‍ട്ടൂണ്‍ പുന: പ്രസിദ്ധീകരിച്ച് ഷാര്‍ലെ ഹെബ്‌ദെ വീണ്ടും പ്രകോപനം സൃഷ്ടിച്ചിരുന്നു.

Two wounded in knife attack near Charlie Hebdo's former offices





Next Story

RELATED STORIES

Share it