Sub Lead

ടുവീലര്‍ തട്ടിപ്പ്; പൊന്നാനി മണ്ഡലത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ പങ്ക് അന്വേഷിക്കണം: റാഫി പാലപ്പെട്ടി

ടുവീലര്‍ തട്ടിപ്പ്; പൊന്നാനി മണ്ഡലത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളുടെ പങ്ക് അന്വേഷിക്കണം: റാഫി പാലപ്പെട്ടി
X

പൊന്നാനി: സ്ത്രീകള്‍ക്ക് പകുതി വിലയ്ക്ക് ടുവീലര്‍ നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ അനന്തകൃഷ്ണനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൊന്നാനി മണ്ഡലത്തിലെ വിവിധ പ്രാദേശിക രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വ്യക്തമാവാന്‍ സമഗ്രമായ അന്വേഷണം വേണമെന്ന് എസ്ഡിപിഐ പൊന്നാനി മണ്ഡലം പ്രസിഡന്റ് റാഫി പാലപ്പെട്ടി ആവശ്യപ്പെട്ടു.

മണ്ഡലത്തിലെ പല പഞ്ചായത്തുകളിലും തൊഴിലുറപ്പ് പദ്ധതി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള സാധാരണക്കാരായ സ്ത്രീകളെ ലക്ഷ്യമിട്ടുകൊണ്ട് നടന്ന വന്‍ തട്ടിപ്പ് പുറത്ത് കൊണ്ട് വരേണ്ടതുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ പദ്ധതി ആണ് എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് ഈ തട്ടിപ്പിന്റെ മുന്‍ നിരയില്‍ യൂത്ത് ലീഗ് മണ്ഡലം നേതാവും മാറഞ്ചേരി പഞ്ചായത്ത് വാര്‍ഡ് മെമ്പറുമായ അഡ്വ:ബക്കര്‍ അടക്കമുള്ള പ്രാദേശിക നേതാക്കളുട് പങ്ക് വലുതാണ്. അതോടൊപ്പം ഈ തട്ടിപ്പിന്റെ ഭാഗമായുള്ള ടീമിന്റെ മീറ്റിംഗുകളിലും പ്രമോഷന്‍ പരിപാടികളിലും പങ്കെടുത്ത ജന പ്രതിനിധികളുടെയും വിവിധ രാഷ്ട്രീയ നേതാക്കളുടെയും പങ്ക് പുറത്തു വന്നു കൊണ്ടിരിക്കുകയാണ്.

അതുകൊണ്ട് അനന്തകൃഷ്ണന്‍ എന്ന വ്യക്തിയില്‍ മാത്രം ഒതുക്കി കേസ് അന്വേഷണം അവസാനിപ്പിക്കാതെ കോടികളുടെ തട്ടിപ്പിന് പുറകില്‍ പ്രവര്‍ത്തിച്ച രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ പ്രതികളെയും കണ്ടെത്തി അറസ്റ്റ് ചെയ്യേണ്ടതുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ അഡ്വ: ബക്കര്‍ നടത്തിയ വാര്‍ത്താ സമ്മേളനം വസ്തുതകള്‍ മറച്ച് വെച്ച് ജനങ്ങളെതെറ്റിദ്ധരിപ്പിക്കുന്നതും ഇരകളായ സാധാരണക്കാരെ ഭീഷണിപ്പെടുത്തുന്നതുമാണ്.സംഭവത്തില്‍ സമഗ്രമായ അനേഷണം വേണമെന്നാണ് എസ് ഡി പി ഐ ആവിശ്യപ്പെടുന്നത്.






Next Story

RELATED STORIES

Share it