Sub Lead

ബംഗാളില്‍ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ടു

മാള്‍ഡയിലെ ഗസോലെ ഏരിയയിലെ മാജറ വില്ലേജിലെ തൃണമൂല്‍ കോണ്‍ഗ്രസ് വിവേകാനന്ദ പല്ലി ബൂത്ത് യൂനിറ്റ് പ്രസിഡന്റ് പ്രദീപ് റോയ്(32), മുര്‍ഷിദാബാദിലെ കാണ്ഡി പഞ്ചായത്ത് സമിതിയിലെ ടിഎംസി പ്രവര്‍ത്തകന്‍ ജഹാംഗീര്‍ ഷെയ്ഖ്(48) എന്നിവരാണ് കൊല്ലപ്പെട്ടത്

ബംഗാളില്‍ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ടു
X

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ വ്യത്യസ്ത സംഭവങ്ങളില്‍ രണ്ട് തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൊല്ലപ്പെട്ടു. മാള്‍ഡ, മുര്‍ഷിദാബാദ് ജില്ലകളില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. മാള്‍ഡയിലെ ഗസോലെ ഏരിയയിലെ മാജറ വില്ലേജിലെ തൃണമൂല്‍ കോണ്‍ഗ്രസ് വിവേകാനന്ദ പല്ലി ബൂത്ത് യൂനിറ്റ് പ്രസിഡന്റ് പ്രദീപ് റോയ്(32) ആണ് കൊല്ലപ്പെട്ടത്. ഏകന്തര്‍പൂര്‍ വില്ലേജിലെ മരുമക്കളുടെ അടുത്തേക്ക് പോവുന്നതിനിടെ ബിജെപി പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് ആരോപണം. തലയ്ക്കും കൈകാലുകള്‍ക്കും നിരവധി വെട്ടുകളേറ്റ പ്രദീപ് റോയിയെ ഉടന്‍ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് പോലിസ് പറഞ്ഞു. ബൈക്കിലെത്തിയ ഒരു സംഘം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രദീപ് റോയിയുടെ കുടുംബം ഒരുസംഘം കൊലപ്പെടുത്തിയെന്നാണ് പോലിസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കി. കൊലപാതകത്തിനു പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്നു സംശയിക്കുന്നതായും പ്രദീപ് റോയിയെ പ്രാദേശിക നേതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്നും സഹോദരന്‍ ഗൗതം റോയ് പറഞ്ഞു. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും

പോലിസിന് അക്രമികളുടെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും മുതിര്‍ന്ന ടിഎംസി നേതാവും പ്രാദേശിക എംഎല്‍എ ദിപാലി ബിശ്വാസിന്റെ ഭര്‍ത്താവുമായ രഞ്ജിത്ത് ബിശ്വാസ് പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും കൊലപാതക രാഷ്ട്രീയത്തില്‍ പാര്‍ട്ടി വിശ്വസിക്കുന്നില്ലെന്നും ബിജെപി ജില്ലാ പ്രസിഡന്റ് ഗോബിന്ദോ മണ്ഡല്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി മാള്‍ഡ എസ്പി അലോക് രജോറിയ പറഞ്ഞു.

മറ്റൊരു സംഭവത്തില്‍ മുര്‍ഷിദാബാദിലെ കാണ്ഡി പഞ്ചായത്ത് സമിതിയിലെ ടിഎംസി പ്രവര്‍ത്തകന്‍ ജഹാംഗീര്‍ ഷെയ്ഖ്(48) ആണ് കൊല്ലപ്പെട്ടത്. ഗോസായിദോബ് വില്ലേജില്‍ തിങ്കളാഴ്ച രാത്രി വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. കൊലപാതകത്തിനു പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്നും കാണ്ഡിയിലെ സമാധാനം തകര്‍ക്കാനാണു ശ്രമിക്കുന്നതെന്നും മുതിര്‍ന്ന ടിഎംസി നേതാവ് അപൂര്‍വ സര്‍ക്കാര്‍ ആരോപിച്ചു. എന്നാല്‍ ആരോപണം കോണ്‍ഗ്രസ് വക്താവ് ജയന്തദാസ് നിഷേധിച്ചു.







Next Story

RELATED STORIES

Share it