Latest News

ശബരിമല സ്വര്‍ണക്കൊള്ള: ഡി മണിയല്ലെന്ന എംഎസ് മണിയുടെ വാദം തള്ളി പോലിസ്

ശബരിമല സ്വര്‍ണക്കൊള്ള: ഡി മണിയല്ലെന്ന എംഎസ് മണിയുടെ വാദം തള്ളി പോലിസ്
X

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസുമായി ബന്ധപ്പെട്ട പുരാവസ്തു സംഘത്തിന്റെ തലവന്‍ താനല്ലെന്ന എം എസ് മണിയുടെ വാദം തള്ളി എസ് ഐടി. ഇയാള്‍ തന്നെയാണ് ഡി മണി എന്ന വാദത്തിലാണ് പോലിസ് ഇപ്പോഴും ഉറച്ചു നില്‍ക്കുന്നത്. ഒരു റിയല്‍ എസ്റ്റേറ്റ് സംഘത്തിന്റെ വലിയ മുതലാളി തന്നെയാണ് ഡി മണിയെന്ന് എസ്‌ഐടി വിലയിരുത്തുന്നു.

ഇന്നലെയാണ് ചോദ്യം ചെയ്യലിനിടെ, താന്‍ ഡി മണിയല്ല, എം സുബ്രമണിയെന്ന് ദിണ്ടിഗലിലെ വ്യാപാരി പറഞ്ഞത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കേസില്‍ എസ്‌ഐടി ദിണ്ടിഗലിലേക്ക് ഇയാളെ ചോദ്യം ചെയ്യാനായി പോയതുമുതല്‍ ഡി മണിയാണ് ഇയാള്‍ എന്ന നിലക്കുള്ള ഊഹാപോഹങ്ങള്‍ വന്നിരുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ താന്‍ ഡി മണിയല്ലെന്ന് ഇയാള്‍ പറയുകയായിരുന്നു. തന്റെ നമ്പര്‍ ബാലമുരുകന്‍ എന്നയാള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞു

തനിക്ക് റിയല്‍ എസ്റ്റേറ്റ് ബിസിനസാണെന്നും താന്‍ നിരപരാധിയാണെന്നും ഇയാള്‍ പറഞ്ഞു. തനിക്ക് സ്വര്‍ണക്കടത്തുമായി ബന്ധമില്ലെന്നും ഇയാള്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it