ഇരിട്ടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥികളായ ഉളിക്കല്‍ സ്വദേശി എമില്‍ സെബാന്‍(19), വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി(19) എന്നിവരാണ് മരിച്ചത്
BY BSR6 Jun 2019 1:25 PM GMT
X
BSR6 Jun 2019 1:25 PM GMT
കണ്ണൂര്‍: ഇരിട്ടിക്കു സമീപം കിളിയന്തറയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടു കോളജ് വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു. ബാരാപോള്‍ പുഴയുടെ ഭാഗമായ ചരള്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളജ് രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ഥികളായ ഉളിക്കല്‍ സ്വദേശി എമില്‍ സെബാന്‍(19), വള്ളിത്തോട് സ്വദേശി ആനന്ദ് റാഫി(19) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്കു 12.30ഓടെയാണു അപകടം. നാലുപേരടങ്ങുന്ന സംഘം പുഴയില്‍ നീന്തുന്നതിനിടെ രണ്ടുപേര്‍ മുങ്ങിത്താവുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരും ഇരിട്ടിയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് പുറത്തെടുക്കുമ്പോഴേക്കും രണ്ടുപേരും മരണപ്പെട്ടിരുന്നു. ഇരിട്ടി താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Next Story
RELATED STORIES
ബോധവല്‍ക്കരണ ക്ലാസിലെ പ്രതീകാത്മക നമസ്കാരം; അധ്യാപകനു നേരെ...
4 Oct 2023 8:45 AM GMTബിഹാറില്‍ പള്ളി ആക്രമിച്ചു; 'ജയ് ശ്രീറാം' വിളിച്ചുകൊടുത്ത് പോലിസ്...
3 Oct 2023 3:58 PM GMTകപിലിന്റെ ചെകുത്താന്മാരും ധോനിയുടെ നീലപ്പടയും|kalikkalam|thejas news
3 Oct 2023 3:56 PM GMTപാനായിക്കുളത്തെ എന്‍ ഐഎയും രാജാവിനേക്കാള്‍ രാജഭക്തി കാട്ടുന്ന ജഗന്...
2 Oct 2023 10:20 AM GMTപച്ച പെയിന്റ്.., പിഎഫ്ഐ ചാപ്പ..; പൊളിഞ്ഞത് സൈനികന്റെ കലാപനീക്കം
26 Sep 2023 6:55 PM GMTനബിദിനത്തിന് അലങ്കരിക്കുന്നതിനിടെ മുസ്ലിം സ്ത്രീകളെ ആക്രമിച്ചു
26 Sep 2023 2:13 PM GMT