Sub Lead

ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്ക് കൊവിഡ്

രണ്ട് യാത്രക്കാര്‍ക്കും കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ബാധിച്ചതായാണ് കണ്ടെത്തിയത്. അല്ലാതെ പുതുതായി കണ്ടെത്തിയ ഒമിക്രോണ്‍ അല്ല.

ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്ക് കൊവിഡ്
X
ബെംഗളൂരു: കൊവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ ഭീതി പടരുന്നതിനിടെ ബെംഗളൂരുവിലെത്തിയ രണ്ട് ദക്ഷിണാഫ്രിക്കന്‍ പൗരന്മാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. രണ്ട് യാത്രക്കാര്‍ക്കും കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദം ബാധിച്ചതായാണ് കണ്ടെത്തിയത്. അല്ലാതെ പുതുതായി കണ്ടെത്തിയ ഒമിക്രോണ്‍ അല്ല. സംസ്ഥാന ആരോഗ്യ സെക്രട്ടറി ടി കെ അനില്‍ കുമാര്‍ പറഞ്ഞു, 'തങ്ങള്‍ സീക്വന്‍സിങ് പ്രക്രിയ വേഗത്തിലാക്കി. രണ്ട് സാംപിളുകളും ഡെല്‍റ്റയാണ്, ഒമിക്രോണ്‍ അല്ല. അവര്‍ നവംബറില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങിയെത്തിയവരാണ്. ബെംഗളൂരു ലാബില്‍ തന്നെ സീക്വന്‍സിങ് നടത്തിയിട്ടുണ്ട്'-അദ്ദേഹം പറഞ്ഞു.


ഇരുവരെയും ക്വാറന്റീന്‍ ചെയ്തതായും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കന്‍ പൗരന്മാരാണ് പരിശോധനയില്‍ കൊവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. നവംബര്‍ ഒന്നിനും 26നും ഇടയില്‍ 94 പേരാണ് ദക്ഷിണാഫ്രിക്കയില്‍നിന്നെത്തിയത്. ഇതില്‍ രണ്ടുപേരാണ് പതിവ് കൊവിഡ് 19 പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.

Next Story

RELATED STORIES

Share it