- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
താനൂരില്‍ കിണര്‍ കുഴിക്കുന്നതിനിടെ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു
താനൂര്‍ മുക്കോല സ്വദേശികളായ വേലായുധന്‍, അചച്ച്യുതന്‍ എന്നിവരാണ് മരണപ്പെട്ടത്

താനൂര്‍: മലപ്പുറം ജില്ലയിലെ താനൂര്‍ മൂലക്കലില്‍ കിണര്‍ കുഴിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു. താനൂര്‍ മുക്കോല സ്വദേശികളായ വേലായുധന്‍, അചച്ച്യുതന്‍ എന്നിവരാണ് മരണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ 8.30ഓടെയാണ് കിണറിടിഞ്ഞത്. തുടര്‍ന്ന് എക്‌സ്‌കവേറ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ഉച്ചയോടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. വീടിനോട് ചേര്‍ന്ന് പുതിയ കിണര്‍ കുഴിക്കുന്നതിനിടെയാണ് അപകടം. ആകെ നാലുപേരാണ് നിര്‍മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നത്.

രണ്ടുപേര്‍ കിണറിനകത്തും മറ്റുള്ളവര്‍ പുറത്തുമായിരുന്നു. കുഴിയെടുക്കുന്നതിനിടെ മുകള്‍ഭാഗം ഇടിഞ്ഞ് മണ്ണ് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഫയര്‍ഫോഴ്‌സും പോലിസും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. താനൂര്‍ എംഎല്‍എ വി അബ്ദുര്‍ റഹ്മാന്‍, സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗം ഇ ജയന്‍, വാര്‍ഡ് മെംബര്‍ ഇ സുജ, താനൂര്‍ മുന്‍സിപ്പല്‍ വൈസ് ചെയര്‍മാന്‍ മുഹമ്മദ് അഷ്‌റഫ്, താനൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് എം പി അഷ്‌റഫ്, താനൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ പി ടി ഇല്ല്യാസ് തുടങ്ങിയവര്‍ സ്ഥലത്തെത്തി.
RELATED STORIES
ബിജെപി നേതാവ് അരുണ്‍ കുമാര്‍ പുതിലയെ ദക്ഷിണ കന്നഡയില്‍ നിന്നും...
2 Jun 2025 12:54 PM GMTഅരിയില്‍ ഷുക്കൂര്‍ വധക്കേസ്: സാക്ഷികളെ തട്ടിക്കൊണ്ടു പോയെന്ന കേസില്‍...
2 Jun 2025 12:33 PM GMTജാതി സെന്‍സസ് നടത്തുന്നതില്‍ നിന്ന് സര്‍ക്കാരുകള്‍ പിന്മാറണം:...
2 Jun 2025 12:15 PM GMTകൊച്ചിയിലെ ഇഡി ഓഫിസിലെത്തി വിജിലന്‍സ് സംഘം; തെളിവുകള്‍ ശേഖരിക്കുന്നു
2 Jun 2025 12:11 PM GMTഗസ 'മറ്റൊരിക്കലും ഉണ്ടായിട്ടില്ലാത്ത ദുരന്തത്തിലേക്ക്' നീങ്ങുന്നു:...
2 Jun 2025 10:17 AM GMTവടക്കന്‍ ഗസയിലെ ഏക ഡയാലിസിസ് കേന്ദ്രവും തകര്‍ത്ത് ഇസ്രായേല്‍...
2 Jun 2025 10:08 AM GMT