Sub Lead

ഈജിപ്തിന്റെ വിഷവാതക പ്രയോഗം; അതിര്‍ത്തി തുരങ്കത്തില്‍ ശ്വാസം മുട്ടി രണ്ടു ഫലസ്തീനികള്‍ മരിച്ചു

ഹമാസ് പോലിസ് ഓഫിസറായ മേജര്‍ അബ്ദുല്‍ ഹാമിദ് അല്‍ അകാര്‍ (39), സാധാരണക്കാരനായ ശാബി അബു ഖൂറുഷയ്ന്‍ (28) എന്നിവരാണ് മരിച്ചതെന്ന് ഹമാസ് നിയന്ത്രണത്തിലുള്ള ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ഈജിപ്തിന്റെ വിഷവാതക പ്രയോഗം;  അതിര്‍ത്തി തുരങ്കത്തില്‍ ശ്വാസം മുട്ടി  രണ്ടു ഫലസ്തീനികള്‍ മരിച്ചു
X

ഗസാ സിറ്റി: തങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള അനധികൃത തുരങ്കത്തില്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ നടത്തി വിഷവാതക പ്രയോഗത്തില്‍ രണ്ടു ഫലസ്തീനികള്‍ മരിച്ചു. ഹമാസ് പോലിസ് ഓഫിസറായ മേജര്‍ അബ്ദുല്‍ ഹാമിദ് അല്‍ അകാര്‍ (39), സാധാരണക്കാരനായ ശാബി അബു ഖൂറുഷയ്ന്‍ (28) എന്നിവരാണ് മരിച്ചതെന്ന് ഹമാസ് നിയന്ത്രണത്തിലുള്ള ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ഈജിപ്ഷ്യന്‍ അധികൃതര്‍ തുരങ്കത്തിലേക്ക് വിഷവാതകം അടിച്ചുകയറ്റുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

വിഷവാതകം കടന്നതിനു പിന്നാലെ തുരങ്കത്തില്‍ കുടുങ്ങിയ മൂന്നു തൊഴിലാളികളെ രക്ഷിക്കാനുള്ള ദൗത്യത്തില്‍ ഏര്‍പ്പെട്ടവരാണ് മരിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ഇയാദ് അല്‍ ബോസും വ്യക്തമാക്കി. മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് സിവില്‍ ഡിഫന്‍സ് അംഗങ്ങള്‍ മൃതദേഹം പുറത്തെത്തിച്ചത്. ദൗത്യത്തില്‍ പങ്കാളികളായ മറ്റു രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെ വിഷവാതകം ശ്വസിച്ചതിനെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

എന്നാല്‍, വിഷ വാതക പ്രയോഗത്തില്‍ ഈജിപ്ഷ്യന്‍ അധികൃതര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. ഇസ്രായേല്‍ ഉപരോധം നേരിടുന്ന ഗസയിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നത് ഈജിപ്ഷ്യന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഇത്തരം തുരങ്കങ്ങളിലൂടെയാണ്.




Next Story

RELATED STORIES

Share it