ഒമാനി ഉംറ തീര്‍ഥാടകരുടെ ബസ് അപകടത്തില്‍പെട്ടു; 2 മരണം, 10 പേര്‍ക്ക് പരുക്ക്
BY APH25 Aug 2022 6:22 AM GMT

X
APH25 Aug 2022 6:22 AM GMT
മസ്‌കത്ത്: ഒമാനില്‍ നിന്നുള്ള ഉംറ തീര്‍ഥാടകരുടെ ബസ് സഊദി അറേബ്യയില്‍ അപകടത്തില്‍പെട്ടു. രണ്ട് പേര്‍ മരണപ്പെടുകയും 10 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
ഒമാനില്‍ നിന്ന് ഉംറ തീര്‍ഥാടകരുമായി യാത്ര തിരിച്ച ബസ് താഇഫ് റീജിയനിലെ മീഖാത് ഖര്‍ന് അല്‍ മനാസില്‍ (അല്‍ സൈല്‍ അല്‍ കബീര്‍) പ്രദേശത്ത് നിന്ന് 180 കിലോമീറ്റര്‍ അകലെ അല്‍ മുവായാഹിലാണ് അപകടത്തില്‍ പെടുന്നത്. അപകടത്തില്‍ ബസിന്റെ ഒരു ഭാഗം പൂര്‍ണമായി തകര്‍ന്നു. പരുക്കേറ്റവരുടെ നില ഗുരുതരമല്ല.
അപകടത്തെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ നിരീക്ഷിച്ച് വരികയാണെന്നും പരുക്കേറ്റവര്‍ക്ക് ഉടന്‍ ചികിത്സ ലഭ്യമാക്കിയതായും റിയാദിലെ ഒമാന്‍ എംബസിയെ ഉദ്ദരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Next Story
RELATED STORIES
ഉംറ കഴിഞ്ഞു മടങ്ങവേ കോഴിക്കോട് സ്വദേശിനി വിമാനത്തിനുള്ളില്...
28 Nov 2023 4:45 AM GMTചാലിയാറില് ഒഴുക്കില്പ്പെട്ട് രണ്ടുപേര് മരിച്ചു
26 Nov 2023 5:11 PM GMTനവകേരള സദസ്സില് എസ്ഡിപിഐ നിവേദനം സമര്പ്പിച്ചു
26 Nov 2023 9:42 AM GMTതാമരശ്ശേരി ചുരത്തില് കാര് കൊക്കയിലേക്ക് മറിഞ്ഞ് യുവതി മരിച്ചു; എട്ട് ...
23 Nov 2023 5:46 AM GMTകളമശ്ശേരി സ്ഫോടനം: മുസ്ലിം യുവാക്കളെ കസ്റ്റഡിയിലെടുത്തത്...
16 Nov 2023 3:12 PM GMTകോഴിക്കോട് കടപ്പുറത്ത് കോണ്ഗ്രസിന്റെ ഫലസ്തീന് റാലിക്ക് വിലക്ക്
13 Nov 2023 9:15 AM GMT