- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു; വൈറസ് ബാധിതരുടെ ആകെ എണ്ണം 4 ആയി
ഇത് കൂടാതെ കൊവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയായ ഒരാള്‍കൂടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്.

കോഴിക്കോട്: ജില്ലയില്‍ തിങ്കളാഴ്ച രണ്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 4 ആയി. ഇത് കൂടാതെ കൊവിഡ് 19 സ്ഥിരീകരിച്ച കാസര്‍കോട് സ്വദേശിയായ ഒരാള്‍കൂടി മെഡിക്കല്‍ കോളജില്‍ ചികിത്സയിലുണ്ട്.
കൊവിഡ് 19 സ്ഥിതീകരിച്ച മൂന്നാമത്തെ വ്യക്തി മാര്‍ച്ച് 17ന് ഇന്‍ഡിഗോ എയര്‍ലൈന്‍സില്‍ 6 ഇ 89 ദുബയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 10.15ന് എത്തിച്ചേരുകയും.11 മണിക്ക് വിമാനത്താവളത്തില്‍ നിന്നും സ്വകാര്യ വാഹനത്തില്‍ വീട്ടിലേക്ക് പോവുകയും ചെയ്തു, വീട്ടില്‍ ഐസോലേഷനില്‍ തന്നെ കഴിയുകയായിരുന്നു. അന്നേ ദിവസം (മാര്‍ച്ച് 17ന് ) രാത്രി
രാത്രി എട്ടിനും 8.30 നും ഇടയില്‍ സ്വന്തം വാഹനത്തില്‍ നാദാപുരം ഗവണ്‍മെന്റ് ആശുപത്രിയില്‍ ചികില്‍സ തേടി.അവിടെനിന്ന് ഡോക്ടര്‍ പരിശോധിച്ച് മരുന്ന് നല്‍കിയതിനു ശേഷം വീട്ടില്‍ ഐസൊലേഷനില്‍ കഴിയാന്‍ നിര്‍ദ്ദേശിച്ചു.
നിര്‍ദ്ദേശപ്രകാരം രോഗി പതിനേഴാം തീയതി മുതല്‍ 21 തീയതി വരെ വീട്ടില്‍ ഐസൊലേഷനിലായിരുന്നു. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് 21ന് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടുകയും അവിടെ നിന്ന് ഉടന്‍ തന്നെ കോവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു.
കോവിഡ് 19 സ്ഥിരീകരിച്ച നാലാമത്തെ വ്യക്തി മാര്‍ച്ച് 20നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ (എഐ 906) ദുബയില്‍ നിന്നും ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാവിലെ 4.30ന് എത്തിച്ചേരുകയും, നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രാവിലെ 5.30ന് ചെന്നൈ പട്ടണത്തിലെത്തി. രാവിലെ 5.30 മുതല്‍ രാത്രി 8 മണി വരെ സുഹൃത്തിന്റെ വാടക വീട്ടില്‍ കഴിഞ്ഞു. രാത്രി 8.00 നും 8.30നും ഇടയില്‍ എംജിആര്‍ സെന്‍ട്രല്‍ റെയില്‍വേ സ്‌റ്റേഷനില്‍ ട്രെയിന്‍ കാത്തിരുന്നു. രാത്രി 8.30 നുള്ള ചെന്നൈമംഗലാപുരം മെയ്ല്‍ (12601) ട്രെയിനിന്റെ ആ3 കോച്ചില്‍ യാത്ര ചെയ്ത 21.03.2020ന് രാവിലെ 7.35ന് കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോം നമ്പര്‍ നാലില്‍ എത്തി. റെയില്‍വേ സ്‌റ്റേഷനിലെ കൊറോണ ഹെല്‍പ് ഡെസ്‌കിലെ പരിശോധനയ്ക്കുശേഷം108 ആംബുലന്‍സില്‍ രാവിലെ 8 മണിയോടെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് 19 സ്ഥിതീകരിച്ച കാസര്‍കോട് സ്വദേശി മാര്‍ച്ച് 19 ന് എയര്‍ ഇന്ത്യ അക 938 വിമാനത്തില്‍ ദുബായില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രാത്രി 8.30 ന് എത്തി. വിമാനത്താവളത്തിലെ നിന്നും രാത്രി 9.30ന് 108 ആംബുലന്‍സ് സര്‍വീസില്‍ നേരിട്ട് കോഴിക്കോട് മെഡിക്കല്‍കോളജ് ട്രിയാജ് 3 ല്‍ രാത്രി 11ന് എത്തിക്കുകയും അവിടെ നിന്ന് ഉടന്‍ തന്നെ കൊവിഡ് ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തു.
ജില്ലയിലെ കൊവിഡ് 19 കേസുകളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. നേരത്തെ സൂചിപ്പിച്ചിരുന്നത് പോലെ ഇനി വരുന്ന ദിവസങ്ങള്‍ വളരെ നിര്‍ണായകമാണ്.കൊറോണയെ പിടിച്ചുകെട്ടാന്‍ കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ സാധിക്കൂ.. ഓര്‍ക്കുക.. ഒരു ചെറിയ അശ്രദ്ധ പോലും വലിയ വിപത്തായി മാറും..
സര്‍ക്കാരിന്റെയും ആരോഗ്യ പ്രവര്‍ത്തകരുടെ ഭാഗത്തുനിന്നുമുള്ള നിര്‍ദ്ദേശങ്ങള്‍ വളരെ കര്‍ശനമായും പാലിക്കണം
*ഒരു രോഗവും നമ്മളിലൂടെ മറ്റുള്ളവരിലേക്ക് പകരുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കുക.
*കൈകള്‍ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് ഫലപ്രദമായി വൃത്തിയാക്കുക.
*തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് മൂക്കും വായും മറയ്ക്കുക
*പൊതുപരിപാടികളും പൊതു ജനസമ്പര്‍ക്കവും കര്‍ശനമായും ഒഴിവാക്കുക.
*വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തിയവര്‍ വീട്ടിലെ മുതിര്‍ന്നവര്‍ കുട്ടികള്‍ എന്നിവരുമായി സമ്പര്‍ക്കം പൂര്‍ണമായും ഒഴിവാക്കി വീടുകളില്‍ തന്നെ നിര്‍ബന്ധമായും കഴിയേണ്ടതാണ്.
*എന്തെങ്കിലും രോഗലക്ഷണങ്ങള്‍( പനി ചുമ ശ്വാസതടസ്സം) ഉടന്‍ തന്നെ മെഡിക്കല്‍ ഓഫീസര്‍ മായി ബന്ധപ്പെടുകയോ, ജില്ലാ കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടുകയോ വേണം.
*ഹോം ഐസൊലേഷന്‍ നിഷ്‌കര്‍ഷിച്ചിരുന്നു എല്ലാവരും കര്‍ശനമായും അത് പാലിക്കേണ്ടതാണ്, പാലിക്കാത്തവര്‍ ക്കെതിരെ കര്‍ശനമായ നിയമ നടപടിയുമായി മുന്നോട്ടു പോകുന്നതാണ്.
*കൊറോണക്കെതിരെ സ്വയം കവചം തീര്‍ക്കുന്നതിലൂടെ സാമൂഹ്യ സുരക്ഷയും സാധ്യമാക്കാം.. നമ്മുടെ നാടിന്റെ സുരക്ഷ ഉറപ്പു വരുത്താന്‍ നമ്മള്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. ജാഗരൂകരായിയിരിക്കാം.

RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















