ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതിനിടെ മിന്നലേറ്റ് മട്ടന്നൂരില്‍ രണ്ടുപേര്‍ മരിച്ചു

ബിഹാര്‍ സ്വദേശികളായ ജയപ്രകാശ് സര്‍ദാര്‍(25), അമൃത് ലാല്‍(26) എന്നിവരാണ് മരിച്ചത്

ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നതിനിടെ മിന്നലേറ്റ് മട്ടന്നൂരില്‍ രണ്ടുപേര്‍ മരിച്ചു

കണ്ണൂര്‍: മട്ടന്നൂരിനടുത്ത് ഇടിമിന്നലേറ്റ് രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചു. 19ാം മൈലില്‍ വാടക മുറിയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശികളായ ജയപ്രകാശ് സര്‍ദാര്‍(25), അമൃത് ലാല്‍(26) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 10.15നാണു ദാരുണസംഭവം. കെട്ടിടത്തിനു മുകളിലിരുന്ന് ഇയര്‍ ഫോണ്‍ ഉപയോഗിച്ച് മൊബൈലില്‍ സംസാരിക്കുന്നതിനിടെ മിന്നലേറ്റതാണ് അപകട കാരണം. മിന്നലേറ്റു വീണ ഇരുവരെയും ഉടന്‍ മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂരിലേക്കും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരും പെയിന്റിങ് തൊഴിലാളികളാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോവും.

RELATED STORIES

Share it
Top