- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
രാമക്ഷേത്ര റാലിക്കിടെ മുസ് ലിം വിരുദ്ധ പ്രകടനം; രണ്ട് ഹിന്ദുത്വര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: രാമക്ഷേത്ര ഫണ്ട് ശേഖരണാര്‍ഥം നടത്തിയ റാലിക്കിടെ മുസ് ലിംവിരുദ്ധ പ്രകടനം നടത്തിയ രണ്ട് ഹിന്ദുത്വരെ പോലിസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹര്‍ ജില്ലയിലെ ഷിക്കാര്‍പൂര്‍ ടൗണില്‍ നടത്തിയ റാലിക്കിടെയാണ് ഇരുവരും ആക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിന്റെ വീഡിയോ ക്ലിപ്പ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് അറസ്റ്റ് നടന്നത്. വീഡിയോ ക്ലിപ്പ് പ്രതികള്‍ റെക്കോര്‍ഡ് ചെയ്ത് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതായി സമ്മതിച്ചിട്ടുണ്ട്. 'ഹിന്ദു, ഹിന്ദു ഹിന്ദുസ്താന്‍..., മുസ് ലിംകള്‍ പാകിസ്താനിലേക്ക് പോവുക' എന്നായിരുന്നു ബൈക്കാ റാലിയില്‍ വിളിച്ചുപറഞ്ഞത്. പ്രതികളുടെ മുസ് ലിം വിരുദ്ധ പരാമര്‍ശം വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കി. മധ്യപ്രദേശില്‍ നടന്ന ഇത്തരം റാലികളില്‍ നിരവധി അക്രമ സംഭവങ്ങളുണ്ടായിട്ടുണ്ട്. 2020 ഡിസംബറില്‍ നടന്ന റാലിയില്‍ പങ്കെടുത്തവര്‍ പള്ളിക്ക് മുകളില്‍ ഒരു കാവി പതാക നാട്ടിയിരുന്നു.
Two Hindutva extremists arrested for abusing Muslims during Ram Mandir rally
RELATED STORIES
നിമിഷപ്രിയയുടെ മോചനം; വധശിക്ഷ റദ്ദാക്കാൻ കൂടുതലൊന്നും ചെയ്യാൻ...
14 July 2025 7:43 AM GMTകള്ളക്കേസില്‍ കുടുക്കി; വക്കം പഞ്ചായത്ത് അംഗവും അമ്മയും ജീവനൊടുക്കി
14 July 2025 7:31 AM GMT'പൂര്‍ണ ഉത്തരവാദിത്വം ഞാനേറ്റെടുക്കുന്നു';പഹല്‍ഗാമില്‍...
14 July 2025 7:20 AM GMTമുംബൈയില്‍ ഗുഡ്സ് ട്രെയിന്‍ മുകളില്‍ കയറി റീല്‍ ചിത്രീകരണം, 16 കാരന്...
14 July 2025 7:19 AM GMTകുടിവെള്ളത്തിനായി വരി നിന്ന കുട്ടികളെ വെടിവച്ചിട്ട് ഇസ്രായേലിന്റെ...
14 July 2025 6:36 AM GMTപ്രാര്ഥനാഗാനമടക്കം പരിഷ്കരിക്കും;സ്കൂളില്‍ മതാചാരപ്രകാരമുള്ള...
14 July 2025 6:18 AM GMT