വടകര മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം
BY BSR4 Sep 2024 5:13 AM GMT
X
BSR4 Sep 2024 5:13 AM GMT
വടകര: ദേശീയപാതയില്‍ മുക്കാളി ടെലിഫോണ്‍ എക്സ്ചേഞ്ചിനു സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുമരണം. കാര്‍ യാത്രികരായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി(38), ന്യൂ മാഹി സ്വദേശി കളത്തില്‍ ഷിജില്‍(40) എന്നിവരാണ് മരിച്ചത്. ബുധനാഴ്ച രാവിലെ 6.30ഓടെയാണ് അപകടം. വിദേശത്തുനിന്നെത്തിയ ഷിജിലിനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നു കൂട്ടിക്കൊണ്ടു വരുമ്പോഴാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. മൃതദേഹങ്ങള്‍ വടകര ഗവ. മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Next Story
RELATED STORIES
ലോക്സഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ ബിജെപിയേയും മോദിയേയും...
9 Sep 2024 7:02 AM GMTഎഡിജിപി-ആര്‍എസ്എസ് ചര്‍ച്ച: മൗനത്തിലൊളിച്ച് മുഖ്യമന്ത്രി;...
8 Sep 2024 6:43 AM GMTആര്‍എസ്എസ് ക്യാംപിലെത്തി, ജനറല്‍ സെക്രട്ടറിയുമായി ചർച്ച നടത്തി;...
7 Sep 2024 4:58 AM GMT'കശ്മീരി സ്ത്രീയുമായി ബന്ധം, എയര്‍ഹോസ്റ്റസുമാരുമായി പ്രണയം';...
6 Sep 2024 3:52 PM GMTഅസം മുഖ്യമന്ത്രിയുടെ വര്‍ഗീയ വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കണം: ...
6 Sep 2024 6:26 AM GMTപോലിസിലെ ഉന്നതര്‍ ബലാല്‍സംഗം ചെയ്തു; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ...
6 Sep 2024 4:52 AM GMT