Sub Lead

തങ്ങളുടെ നാറ്റോ അംഗത്വത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്ന് തുര്‍ക്കി

നാറ്റോയുടെ ഒരു പ്രധാന സഖ്യകക്ഷികളിലൊന്നാണ് തുര്‍ക്കി. അത് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റിനും സംഭാവന നല്‍കുന്ന ആദ്യ അഞ്ച് രാജ്യങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

തങ്ങളുടെ നാറ്റോ അംഗത്വത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അധികാരമില്ലെന്ന് തുര്‍ക്കി
X

ആങ്കറ: നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനിലെ (നാറ്റോ) തുര്‍ക്കിയുടെ അംഗത്വത്തെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ലെന്ന് തുര്‍ക്കി വിദേശകാര്യ മന്ത്രി മൗലൂദ് കാവുസോഗ്ലു. ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രാലയവും ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ പൊളിറ്റിക്കല്‍ സ്റ്റഡീസും (ഐഎസ്പിഐ) സംഘടിപ്പിച്ച മെഡിറ്ററേനിയന്‍ ഡയലോഗ് ഫോറത്തിന്റെ ആറാം പതിപ്പിനിടെ സൂം വഴി നടത്തിയ പ്രസംഗത്തില്‍ ആണ് കാവുസോഗ്ലു ഇക്കാര്യം പറഞ്ഞത്.

നാറ്റോയുടെ ഒരു പ്രധാന സഖ്യകക്ഷികളിലൊന്നാണ് തുര്‍ക്കി. അത് ഓര്‍ഗനൈസേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്കും ബജറ്റിനും സംഭാവന നല്‍കുന്ന ആദ്യ അഞ്ച് രാജ്യങ്ങളില്‍ ഒന്നാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.സൈപ്രസ് 2003 മുതല്‍ ഈ പ്രദേശത്തെ തുര്‍ക്കി സൈപ്രിയോട്ടുകളുടെ അവകാശങ്ങള്‍ അവഗണിക്കുകയും തുര്‍ക്കിയുടെ എതിര്‍പ്പിനെ അവഗണിച്ച് ഏകപക്ഷീയമായ നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും കിഴക്കന്‍ മെഡിറ്ററേനിയനിലെ സാഹചര്യം വ്യക്തമാക്കി അദ്ദേഹം ചൂണ്ടിക്കാട്ടി.

ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഈ പ്രദേശത്ത് ഹൈഡ്രോകാര്‍ബണ്‍ വിഭവങ്ങള്‍ കണ്ടെത്തി. ഈ കണ്ടെത്തല്‍ പരസ്പര സഹകരണത്തിനും ക്ഷേമത്തിനുമുള്ള അവസരമാണെന്ന് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും കാവുസോഗ്ലു പറഞ്ഞു.

കിഴക്കന്‍ മെഡിറ്ററേനിയന്റെ ഊര്‍ജ്ജസ്രോതസ്സുകള്‍ എല്ലാവരുടേയും പ്രയോജനത്തിനായി വികസിപ്പിക്കുമെന്ന് തങ്ങള്‍ പ്രതീക്ഷിക്കുന്നു, പക്ഷേ ചില രാജ്യങ്ങള്‍ നേരെ എതിരുനില്‍ക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തുര്‍ക്കിയുടെ വാതിലുകള്‍ ചര്‍ച്ചകള്‍ക്കായി തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it