Sub Lead

ഫോൺ സെക്‌സിന് വേണ്ടി സൈനിക രഹസ്യങ്ങൾ പാകിസ്താന് ചോർത്തി; എയർഫോഴ്സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ സംശയാസ്പദമായ ചില ഇടപാടുകൾ കണ്ടെത്തിയതായി പോലിസ് അവകാശപ്പെട്ടു.

ഫോൺ സെക്‌സിന് വേണ്ടി സൈനിക രഹസ്യങ്ങൾ പാകിസ്താന് ചോർത്തി; എയർഫോഴ്സ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
X

ന്യൂഡൽഹി: ചാര പ്രവർത്തനത്തിന് ഇന്ത്യൻ വ്യോമസേനാ ഉദ്യോഗസ്ഥനെ ഡൽഹി പോലിസിന്റെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഫോൺ സെക്സിന് വേണ്ടിയാണ് ദേവേന്ദ്ര ശർമ്മ എന്ന വ്യോമസേനാ ഉദ്യോ​ഗസ്ഥനാണ് ഇന്ത്യയുടെ സൈനിക ഘടനയെ കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ ചോർത്തി നൽകിയത്.

രഹസ്യാന്വേഷണ വിവരത്തിന്റെ അടിസ്ഥാനത്തിൽ മെയ് ആറിനാണ് ശർമ്മയെ പോലിസ് അറസ്റ്റ് ചെയ്തത്. കാൺപൂർ സ്വദേശിയാണ്. ഡൽഹിയിലെ ധൗല കുവാൻ മേഖലയിൽ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാൽ ഇന്നാണ് അറസ്റ്റ് വിവരം പോലിസ് പുറത്തുവിട്ടത്.

അജ്ഞാതയായ ഒരു സ്ത്രീ ഫേസ്ബുക്കിൽ ശർമ്മയുമായി സൗഹൃദം സ്ഥാപിച്ചതായി പോലിസ് വൃത്തങ്ങൾ അറിയിച്ചു. ഫോൺ സെക്സിലൂടെയാണ് ഇയാൾ ഹണി ട്രാപ്പ് ചെയ്യപ്പെട്ടത്. റഡാറുകളുടെ എണ്ണവും മുതിർന്ന ഉദ്യോഗസ്ഥരുടെ പേരും വിലാസവും യുവതി ഉദ്യോഗസ്ഥനോട് ചോദിച്ചിരുന്നു.

യുവതി ഉപയോഗിച്ചിരുന്ന ഫോൺ നമ്പർ ഇന്ത്യയിലുള്ള ടെലികോം സേവന ദാതാവിന്റേതാണ്. യുവതിയെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പോലിസ്. ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ സംശയാസ്പദമായ ചില ഇടപാടുകൾ കണ്ടെത്തിയതായി പോലിസ് അവകാശപ്പെട്ടു. ചാരപ്രവർത്തനത്തിന് പിന്നിൽ പാക് ചാരസംഘടനയായ ഐഎസ്‌ഐയാണെന്ന് പോലിസ് സംശയിക്കുന്നു.

Next Story

RELATED STORIES

Share it