Sub Lead

ഇറാന്‍ പിടിക്കാന്‍ റെസ പഹ്‌ലവിയെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ലെന്ന് ട്രംപ്

ഇറാന്‍ പിടിക്കാന്‍ റെസ പഹ്‌ലവിയെ കൊണ്ട് പറ്റുമെന്ന് തോന്നുന്നില്ലെന്ന് ട്രംപ്
X

വാഷിങ്ടണ്‍: ഇറാനിലെ ഇസ്‌ലാമിക ഭരണകൂടത്തെ മറച്ചിടാന്‍ വേണ്ട ജനകീയ പിന്തുണ സമാഹരിക്കാന്‍ സ്വയം പ്രഖ്യാപിത കിരീടാവകാശി റെസ പഹ് ലവിയെ കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. രണ്ടാം തവണ യുഎസ് പ്രസിഡന്റായി ചുമതലയേറ്റതിന്റെ വാര്‍ഷികത്തില്‍ റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. '' അയാള്‍ രസമുള്ള ആളാണ്. പക്ഷേ, അയാള്‍ക്ക് അയാളുടെ രാജ്യത്ത് എന്തു ചെയ്യാനാവുമെന്ന് അറിയില്ല. ഞങ്ങള്‍ അക്കാര്യത്തിലേക്ക് കടന്നിട്ടുമില്ല. രാജ്യം അയാളുടെ നേതൃത്വം സ്വീകരിക്കുമോ ഇല്ലയോ എന്നും അറിയില്ല.''-ട്രംപ് പറഞ്ഞു. ഇറാന്‍ സര്‍ക്കാര്‍ വീണാലും ഇല്ലെങ്കിലും ഇത് രസകരമായ സമയമാണെന്നും ട്രംപ് പറഞ്ഞു. റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിലെ ഏറ്റവും വലിയ തടസം യുക്രൈന്‍ പ്രസിഡന്റാണെന്നും ട്രംപ് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് യുദ്ധം നിര്‍ത്താന്‍ തയ്യാറാണ്. പക്ഷെ, യുക്രൈന്‍ പ്രസിഡന്റ് തയ്യാറല്ലെന്നും ട്രംപ് വിശദീകരിച്ചു.

Next Story

RELATED STORIES

Share it