Sub Lead

'' വെയില്‍ കൊള്ളാന്‍ കിടക്കുമ്പോള്‍ ട്രംപിന്റെ പൊക്കിളില്‍ ഡ്രോണ്‍ വന്നിടിക്കാം; സിമ്പിളാണ്'' -ആയത്തുല്ല അലി ഖാംനഇയുടെ ഉപദേഷ്ടാവ്

 വെയില്‍ കൊള്ളാന്‍ കിടക്കുമ്പോള്‍ ട്രംപിന്റെ പൊക്കിളില്‍ ഡ്രോണ്‍ വന്നിടിക്കാം; സിമ്പിളാണ് -ആയത്തുല്ല അലി ഖാംനഇയുടെ ഉപദേഷ്ടാവ്
X

തെഹ്‌റാന്‍: ഇറാനെതിരെ ആക്രമണങ്ങള്‍ നടത്തിയാല്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സുരക്ഷിതനായിരിക്കില്ലെന്ന സൂചന നല്‍കി ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇയുടെ ഉപദേശകനായ മുഹമ്മദ് ജാവേദ് ലാരിജാനി. ''ഇനി 'മാര്‍ എ ലാഗോ'യില്‍ സ്വസ്ഥമായി വെയിലേറ്റ് കിടക്കാന്‍ പറ്റാത്തവിധത്തിലുള്ള ഒരു കാര്യം ട്രംപ് ചെയ്തു. സൂര്യന് നേരെ വയറുന്തിക്കിടക്കുമ്പോള്‍ ഒരു ചെറു ഡ്രോണ്‍ അദ്ദേഹത്തിന്റെ പൊക്കിളില്‍ വന്നിടിച്ചേക്കാം. അത് വളരെ സിമ്പിളാണ്.''-ഇറാനിലെ ദേശീയ ടിവി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ മുഹമ്മദ് ജാവേദ് ലാരിജാനി പറഞ്ഞു.

ട്രംപിനെ കൊല്ലുന്നവര്‍ക്ക് പ്രതിഫലം നല്‍കാന്‍ ഓണ്‍ലൈന്‍ ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്ന്‍ നടക്കുന്നുണ്ട്. ''അഹ്ദേ ഖൂന്‍'' എന്നാണ് ഇതിന്റെ പേര്.ഇറാനെതിരെ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ യുഎസ് പങ്കുചേര്‍ന്നിരുന്നു. ഇറാന്റെ ആണവനിലയങ്ങളെ യുഎസിന്റെ ബോംബര്‍ വിമാനങ്ങള്‍ ആക്രമിക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it