Sub Lead

ഇംപീച്ച്‌മെന്റ് വിചാരണ; ഡൊണാള്‍ഡ് ട്രംപിനെ കുറ്റവിമുക്തനാക്കി

ട്രംപിനെതിരായ ആദ്യ ഇംപീച്ച്‌മെന്റ് പ്രമേയം റിപ്പബ്ലിക്കന്‍ സെനറ്ററായ മിറ്റ് റോംനി അനുകൂലിച്ചു

ഇംപീച്ച്‌മെന്റ് വിചാരണ; ഡൊണാള്‍ഡ് ട്രംപിനെ കുറ്റവിമുക്തനാക്കി
X

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച്‌മെന്റ് വിചാരണയില്‍ നിന്ന് സെനറ്റ് വോട്ടെടുപ്പിലൂടെ കുറ്റവിമുക്തനാക്കി. അധികാര ദുര്‍വിനിയോഗം കുറ്റത്തില്‍ നിന്ന് 48നെതിരേ 52 വോട്ടുകള്‍ക്കും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന കുറ്റത്തില്‍ നിന്ന് 47നെതിരേ 53 വോട്ടുകള്‍ക്കുമാണ് ട്രംപ് കുറ്റവിമുക്തനാക്കപ്പെട്ടത്. ട്രംപിനെതിരായ ആദ്യ ഇംപീച്ച്‌മെന്റ് പ്രമേയം റിപ്പബ്ലിക്കന്‍ സെനറ്ററായ മിറ്റ് റോംനി അനുകൂലിച്ചു. ഇതോടെ ഡൊണാള്‍ഡ് ട്രംപിനെതിരായ ആഴ്ചകള്‍ നീണ്ടുനിന്ന ഇംപീച്ച്‌മെന്റ് നടപടികള്‍ക്കു വിരാമമായി. 100 അംഗ സെനറ്റില്‍ 67 പേരുടെ ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ ട്രംപിനെ പുറത്താക്കാനാവുകയുള്ളൂ. എന്നാല്‍, റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള സെനറ്റില്‍ ട്രംപിനെതിരായ പ്രമേയം പാസാക്കല്‍ എളുപ്പമായിരുന്നില്ല. ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് 47 അംഗങ്ങളാണ് സെനറ്റിലുള്ളത്.

പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനും മകനും നേരെ അന്വേഷണം നടത്താന്‍ യുക്രൈനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കേസിലാണ് ട്രംപിനെതിരേ ഇംപീച്ച്‌മെന്റ് നടപടി തുടങ്ങിയത്. ഡിസംബറില്‍ പ്രതിനിധിസഭ ട്രംപിനെ ഇംപീച്ച് ചെയ്തിരുന്നു. അമേരിക്കയുടെ ചരിത്രത്തില്‍ തന്നെ സെനറ്റില്‍ ഇംപീച്ച്‌മെന്റ് വിചാരണ നേരിടുന്ന മൂന്നാമത്തെ പ്രസിഡന്റാണ് ട്രംപ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.30നാണ് വോട്ടെടുപ്പ് നടന്നത്. ഇംപീച്ച്‌മെന്റ് നടപടികളെ കുറിച്ച് ഇന്ന് പ്രതികരിക്കുമെന്ന് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. നാലുമാസം മുമ്പ് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പെലോസിയാണ് ഇംപീച്ചമെന്റ് നീക്കം പ്രഖ്യാപിച്ചത്.




Next Story

RELATED STORIES

Share it