Sub Lead

അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസ്: പോലിസ് എഫ്‌ഐആറില്‍ വീഴ്ച്ചയെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി

ഇക്കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിനാണ് ഈ കേസില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വക്കം സ്വദേശിയായ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തത്.

അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസ്:  പോലിസ് എഫ്‌ഐആറില്‍ വീഴ്ച്ചയെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി
X

തിരുവന്തപുരം: കടക്കാവൂരില്‍ അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ പോലിസ് എഫ്‌ഐആര്‍ തയ്യാറാക്കിയതില്‍ വീഴ്ചയുണ്ടായെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി. കേസില്‍ വിവരം നല്‍കിയാളുടെ സ്ഥാനത്ത് തന്റെ പേര് നല്‍കിയത് ശെരിയായില്ലെന്ന് സിഡബ്യുസി ചെയര്‍പേഴ്‌സണ്‍ അഡ്വ. എന്‍ സുനന്ദ പറഞ്ഞു. കുട്ടിയെ കൗണ്‍സിലിങ് നടത്തിയത് സിഡബ്യുസിയിലെ സോഷ്യല്‍ വര്‍ക്കറാണെന്നും അഡ്വക്കറ്റ് എന്‍ സുനന്ദ വ്യക്തമാക്കി.

'കേസില്‍ വിവരം നല്‍കിയ ആള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ആണെന്നാണ് ഞാന്‍ കണ്ടത്. അത് തീര്‍ച്ചയായും തെറ്റായ രീതിയാണ്. പോലിസിന് സി.ഡബ്യു.സിയുടെ ഭാഗത്ത് നിന്ന് ഒരു ഇന്‍ഫൊര്‍മേഷനും ഇതുവരെ കൊടുത്തിട്ടില്ല. പോലീസ് ഈ കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുമ്പാകെ ഹാജരാക്കുകയാണുണ്ടായത്. അപ്പോള്‍ പോലിസിന് നേരത്തെ തന്നെ ഈ പ്രശ്‌നത്തില്‍ വിവരം ലഭിച്ചിട്ടുണ്ട് എന്നതാണ് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുക. പോലീസിന്റെ നിര്‍ദ്ദേശമനുസരിച്ചാണ് നമ്മള്‍ കുട്ടിക്ക് കൗണ്‍സിലിങ് കൊടുത്തത്. ഇതിനു ശേഷം കൗണ്‍സിലിങ് റിപ്പോര്‍ട്ടാണ് സി.ഡബ്യു.സി പോലിസിന് കൈമാറിയത്. അതല്ലാതെ മറ്റൊരു വിവരയും നമ്മള്‍ പോലീസിന് മുമ്പാകെ ഹാജരാക്കിയിട്ടില്ല.' ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ അഡ്വക്കറ്റ് എന്‍ സുനന്ദ മാധ്യമങ്ങളോട് പറഞ്ഞു.

ഇക്കഴിഞ്ഞ ഡിസംബര്‍ പതിനെട്ടിനാണ് ഈ കേസില്‍ പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. 14 വയസുകാരനായ മകനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വക്കം സ്വദേശിയായ യുവതിയെ പോലിസ് അറസ്റ്റ് ചെയ്തത്. പോക്‌സോ കേസില്‍ ഇരയുടെ അമ്മ അറസ്റ്റിലാകുന്ന സംസ്ഥാനത്തെ ആദ്യത്തെ കേസാണിത്. കുട്ടിയുടെ അച്ഛന്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിയുന്നത്.

Next Story

RELATED STORIES

Share it