സ്വര്‍ണ്ണക്കടത്ത്: എന്‍ ഐ എ കേസില്‍ സ്വപ്ന സുരേഷിന് ജാമ്യം
കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു.കര്‍ശനമായ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.നേരത്തെ കസ്റ്റംസ്,ഇ ഡി കേസുകളില്‍ സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചിരുന്നു. എന്‍ ഐ എ കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെ സ്വപ്ന സുരേഷിന് ജെയില്‍ മോചിതയാകാനുള്ള വഴി തെളിഞ്ഞു
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗിലുടെ സ്വര്‍ണ്ണക്കടത്ത് നടത്തിയ സംഭവത്തില്‍ എന്‍ ഐ എ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതി സ്വപ്ന സുരേഷിന് ജാമ്യം.ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കര്‍ശനമായ വ്യവസ്ഥകളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്.കേസില്‍ പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന യുഎപിഎ എങ്ങനെ നിലനില്‍ക്കുമെന്ന് കോടതി ചോദിച്ചു.
നേരത്തെ കസ്റ്റംസ്,ഇ ഡി കേസുകളില്‍ സ്വപ്ന സുരേഷിന് ജാമ്യം ലഭിച്ചിരുന്നു. എന്‍ ഐ എ കേസില്‍ കൂടി ജാമ്യം ലഭിച്ചതോടെ സ്വപ്ന സുരേഷിന് ജെയില്‍ മോചിതയാകാനുള്ള വഴി തെളിഞ്ഞു.
പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന യുഎപിഎ നിലനില്‍ക്കുമെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു എന്‍ ഐ എ കോടതിയില്‍ വാദിച്ചത്.സ്വപ്ന സുരേഷിന് പുറമെ സരിത്,കെ ടി റെമീസ് എന്നിവരാണ് കേസിലെ മറ്റു പ്രധാന പ്രതികള്‍. സന്ദീപ് നായരെ എന്‍ ഐ എ കേസില്‍ മാപ്പു സാക്ഷിയാക്കിയിരുന്നു.സന്ദീപ് നായര്‍ അടുത്തിടെ ജെയില്‍ മോചിതനായിരുന്നു.
2020 ജൂലൈ അഞ്ചിനാണ് നയതന്ത്ര ബാഗുവഴി കടത്തിക്കൊണ്ടുവന്ന സ്വര്‍ണം തിരുവനന്തപുരത്ത് കസ്റ്റംസ് പിടികൂടിയത്.സരിത്ത് ആണ് ആദ്യം പിടിയിലായത്.കസ്റ്റംസിന്റെ കേസിനു പിന്നാലെ എന്‍ ഐ എയും എന്‍ഫോഴ്സമെന്റ് ഡയറക്ടറേറ്റും കേസെടുത്തിരുന്നു.സരിത്തിന്റെ അറസ്റ്റിനു പിന്നാലെ സ്വപ്്നയും സന്ദീപ് നായരും ഒളിവില്‍ പോയിരുന്നു. ഇവരെ പിന്നീട് എന്‍ ഐ എ ബംഗളുരുവില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT