അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയെ നാട്ടുകാരായ സ്ത്രീകള്‍ തല്ലിക്കൊന്നു
ധലായി ജില്ലയിലെ ഗന്ദാചെറ സ്റ്റേഷന് പരിധിയിലെ 46കാരനായ പ്രതിയെ ആണ് നാട്ടുകാരായ ഒരുകൂട്ടം സ്ത്രീകള്‍ മരത്തിന് കെട്ടിയിട്ട് തല്ലിക്കൊന്നത്.

അഗര്‍ത്തല: ത്രിപുരയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ നാട്ടുകാരായ സ്ത്രീകള്‍ തല്ലിക്കൊന്നു. ധലായി ജില്ലയിലെ ഗന്ദാചെറ സ്റ്റേഷന് പരിധിയിലെ 46കാരനായ പ്രതിയെ ആണ് നാട്ടുകാരായ ഒരുകൂട്ടം സ്ത്രീകള്‍ മരത്തിന് കെട്ടിയിട്ട് തല്ലിക്കൊന്നത്.
ചൊവ്വാഴ്ച രാത്രിയാണ് ഗ്രാമത്തിലെ അഞ്ചുവയസ്സുകാരി ബലാത്സംഗത്തിന് ഇരയായത്. അമ്മയോടൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടിയെ പ്രതി ഒപ്പം കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. സമീപത്തെ കാട്ടിലെത്തിച്ച് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ രക്ഷപ്പെട്ടു. പിന്നീട് കുട്ടിയുടെ കരച്ചില് കേട്ടെത്തിയ സമീപവാസികളാണ് കുട്ടിയെ രക്ഷപ്പെടുത്തി ആശുപത്രിയിലാക്കിയത്.
സംഭവത്തിന് പിന്നാലെ കുട്ടിയെ അവസാനം കണ്ടത് പ്രതിക്കൊപ്പമാണെന്ന് നാട്ടുകാരും ആരോപിച്ചിരുന്നു. ഇയാളെ അറസ്റ്റ് ചെയ്യാന്‍ സമരം ചെയ്ത നാട്ടുകാര്‍ ദേശീയ പാത ഉപരോധിച്ചു. ഇതിന് പിന്നാലെയാണ് ഒരു കൂട്ടം സ്ത്രീകള്‍ ഇയാളെ പിടികൂടി മരത്തിന് കെട്ടിയിട്ട് മര്‍ദ്ദിച്ചത്.
മര്‍ദ്ദനത്തെതുടര്‍ന്ന് അബോധാവസ്ഥയിലായ പ്രതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലിസ് അന്വേഷണം തുടരുകയാണ്.
RELATED STORIES
ആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMT9 ജില്ലകളിൽ യെല്ലോ അലേർട്ട്; ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു
8 Aug 2022 5:22 PM GMTകെ സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ ഡിജെ പാട്ടിനൊപ്പം ദേശീയപതാക വീശി...
8 Aug 2022 5:04 PM GMTകോഴിക്കോട് റയില്‍വേ സ്റ്റേഷനില്‍ വന്‍ സ്വര്‍ണ്ണ വേട്ട
8 Aug 2022 4:57 PM GMTഅർജുൻ ആയങ്കിക്കെതിരേ തെളിവുകൾ കണ്ടെത്താനാകാതെ കസ്റ്റംസ്
8 Aug 2022 3:39 PM GMTമഴക്കെടുതി: ജനങ്ങളുടെ സ്വത്തിനും ജീവനുമുണ്ടായ നാശനഷ്ടങ്ങള്‍...
8 Aug 2022 3:10 PM GMT