Sub Lead

തൃണമൂല്‍ എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു

തൃണമൂല്‍ എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു
X

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു. പശ്ചിമബംഗാളിലെ ഈസ്റ്റ് മിഡ്നാപൂര്‍ ജില്ലയിലെ എഗ്ര നിയമസഭാ മണ്ഡലത്തിലെ എം എല്‍എ ആയ സമരേഷ് ദാസ് ആണ് മരിച്ചത്. കൊല്‍ക്കത്ത ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ച ബംഗാളില്‍ മരിക്കുന്ന രണ്ടാമത്തെ കോണ്‍ഗ്രസ് എം എല്‍ എയാണ് ഇദ്ദേഹം.

എഎംആര്‍ഐ ആശുപത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. നേരത്തേ തൃണമൂല്‍ നേതാവ് തമനാഷ് ഘോഷും വൈറസ് ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പശ്ചിമബംഗാളില്‍ ദിനംപ്രതി 3,000 പുതിയ കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സംസ്ഥാനത്ത് നിലവില്‍ 1.15 ലക്ഷം രോഗബാധിതരുണ്ട്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ടിഎംസി മേധാവിയുമായ മമത ബാനര്‍ജി അനുശോചനം രേഖപ്പെടുത്തി.







Next Story

RELATED STORIES

Share it