- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൊഴില്‍ പരിശീലനത്തിനുളള ആദിവാസി ഫണ്ട് തട്ടിച്ചു: അപ്‌സര ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എംഡി അറസ്റ്റില്‍
മുതലമടയിലെ തയ്യല്‍ പരിശീലന കേന്ദ്രത്തിലെ ആദിവാസി വനിതകളുടെ പരാതിയിലാണ് അറസ്റ്റ്. വഞ്ചനാക്കുറ്റം, ജാതി പേര് വിളിച്ച് അധിക്ഷേപിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

പാലക്കാട്: മുതലമടയില്‍ ആദിവാസി വനിതകള്‍ക്കുളള തയ്യല്‍ പരിശീലനത്തിന്റെ പേരില്‍ തട്ടിപ്പ് നടത്തിയ പ്രതി പിടിയില്‍. തയ്യല്‍ പരിശീലനം വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ അപ്‌സര ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് എം ഡി വിഷ്ണു പ്രിയ ആണ് പോലിസ് കസ്റ്റഡിയിലായത്. പരിശീലനം വാഗ്ദാനം ചെയ്ത് സര്‍ക്കാരില്‍ നിന്ന് രണ്ട് കോടിയോളം രൂപയാണ് അപ്‌സര ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് തട്ടിയെടുത്തത്.
മുതലമടയിലെ തയ്യല്‍ പരിശീലന കേന്ദ്രത്തിലെ ആദിവാസി വനിതകളുടെ പരാതിയിലാണ് അറസ്റ്റ്. വഞ്ചനാക്കുറ്റം, ജാതി പേര് വിളിച്ച് അധിക്ഷേപിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. തിരുവനന്തപുരം വിതുര മലയടിയിലും പാലക്കാട് മുതലമടയിലും സ്ഥിതി ചെയ്യുന്ന അപ്‌സര ട്രയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് തട്ടിപ്പ് നടന്നത്. ആദിവാസി വിഭാഗങ്ങള്‍ക്ക് തയ്യല്‍ പരിശീലനം നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് സര്‍ക്കാരില്‍ നിന്ന് രണ്ടു കോടിയോളം രൂപ വിഷ്ണുപ്രിയ തട്ടിയെടുത്തെന്നാണ് കുറ്റപത്രം. ചിറ്റൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ആദിവാസികളുടെ ഫണ്ട് അപ്‌സര ട്രെയിനിങ് ഇന്‍സ്റ്റ്യൂട്ട് തട്ടിയെടുത്തെന്ന് വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പദ്ധതിക്കായി അനുവദിച്ച തുകയുടെ 25 ശതമാനം പോലും ചെലവഴിച്ചില്ലെന്നാണ് കണ്ടെത്തല്‍. തയ്യല്‍ പരിശീലനത്തിന് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പോലും മലയടിയിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചെയ്തിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. 50 വനിതകള്‍ക്ക് പഠിക്കാന്‍ 14 തയ്യല്‍ മെഷീനാണ് കേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. അതില്‍ പലതും ഉപയോഗശൂന്യമായിരുന്നു. അധ്യാപകരുടെ പേരിലും ക്രമക്കേടുകള്‍ നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് തട്ടിപ്പിലെ പരാതി അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നെന്നും കണ്ടെത്തലുണ്ട്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















