തൃശൂര്‍ പൂരത്തിനിടെ മരംവീണ് ഒരു മരണം; നിരവധി പേര്‍ക്കു പരിക്ക്

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ ആല്‍ മരം പൊട്ടിവീണ് ഒരാള്‍ മരിച്ചു. 25ഓളം പേര്‍ക്കു പരിക്ക്. വെള്ളിയാഴ്ച രാത്രി 12ഓടെ ബ്രഹ്മസ്വം മഠത്തിനു സമീപമാണ് അപകടം. തിരുവമ്പാടി ആഘോഷ ദേവസ്വം കമ്മിറ്റി അംഗമായ രമേശന്‍ എന്നയാള്‍ മരണപ്പെട്ടതായി പോലിസും തിരുവമ്പാടി ആഘോഷ കമ്മിറ്റി അംഗവും സ്വകാര്യ ചാനലിനോട് പറഞ്ഞു. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ പഞ്ചവാദ്യക്കാര്‍ക്കു മുകളിലേക്കാണ് മരം പൊട്ടിവീണത്.
തിരുവമ്പാടി ദേവസ്വത്തിന്റെ വാദ്യക്കാര്‍ക്കു മേല്‍ ആല്‍മരത്തിന്റെ കൊമ്പ് പൊട്ടിവീഴുകയായിരുന്നു. മരം വീണയുടന്‍ ആന ഭയന്നോടി. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മരം പൊട്ടിവീണതിനെ തുടര്‍ന്ന് വൈദ്യുതി നിലച്ചിരുന്നു. പോലിസും നാട്ടുകാരും ചേര്‍ന്ന് ഒരു മണിക്കൂറോളം പ്രയത്‌നിച്ചാണ് ആല്‍മരം മുറിച്ചുമാറ്റിയത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ആളുകള്‍ കുറഞ്ഞതിനാലാണ് വന്‍ അപകടം ഒഴിവായതെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
Tree falling during Thrissur Pooram; One dies, many injured
RELATED STORIES
സൈനികനെ മര്‍ദ്ദിച്ച് മുതുകില്‍ 'പിഎഫ്ഐ' എന്ന് പച്ചകുത്തിയെന്ന സംഭവം...
26 Sep 2023 7:53 AM GMTപത്തനംതിട്ട സഹകരണ ബാങ്ക് തിരഞ്ഞെടുപ്പില്‍ കള്ളവോട്ട് ആരോപണം
26 Sep 2023 5:13 AM GMTകോട്ടയത്ത് വ്യാപാരി ആത്മഹത്യ ചെയ്ത നിലയില്‍; ബാങ്കിന്റെ ഭീഷണിയെ...
26 Sep 2023 5:10 AM GMT'ജയിലില്‍ കൊണ്ടുപോവുമെന്ന് ഭീഷണിപ്പെടുത്തി'; ഇഡിക്കെതിരേ മറ്റൊരു...
25 Sep 2023 4:49 PM GMTപ്രവാസിയില്‍നിന്ന് കാല് ലക്ഷം രൂപ കൈക്കൂലി; കണ്ണൂരില്‍ ഓവര്‍സിയര്‍...
25 Sep 2023 3:39 PM GMTകാസര്‍കോട് ബദിയടുക്കയില്‍ സ്കൂള്‍ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച്...
25 Sep 2023 3:30 PM GMT