Sub Lead

പെഗാസസ്: മോദി ഭരണകൂടത്തിന്റേത് രാജ്യദ്രോഹമെന്ന് രാഹുല്‍ ഗാന്ധി

'സംസ്ഥാന നേതാക്കളെയും പൊതുജനങ്ങളെയും നിരീക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ പെഗാസസ് വാങ്ങിയത്. ഫോണുകള്‍ ചോര്‍ത്തിയതിലൂടെ അവര്‍ ലക്ഷ്യമിടുന്നത് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കോടതിയെയുമാണ്. ഇത് രാജ്യദ്രോഹമാണ്. മോദി സര്‍ക്കാര്‍ രാജ്യദ്രോഹമാണ് ചെയ്തിരിക്കുന്നത്.-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

പെഗാസസ്: മോദി ഭരണകൂടത്തിന്റേത് രാജ്യദ്രോഹമെന്ന് രാഹുല്‍ ഗാന്ധി
X

ന്യൂഡല്‍ഹി: ഇസ്രായേലി ചാര സോഫ്റ്റ്‌വെയറായ പെഗാസസ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ വാങ്ങിയെന്ന ന്യൂയോര്‍ക്ക് ടൈംസ് വെളിപ്പെടുത്തലില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ ചെയ്തത് രാജ്യദ്രോഹമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

'സംസ്ഥാന നേതാക്കളെയും പൊതുജനങ്ങളെയും നിരീക്ഷിക്കാനാണ് മോദി സര്‍ക്കാര്‍ പെഗാസസ് വാങ്ങിയത്. ഫോണുകള്‍ ചോര്‍ത്തിയതിലൂടെ അവര്‍ ലക്ഷ്യമിടുന്നത് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും കോടതിയെയുമാണ്. ഇത് രാജ്യദ്രോഹമാണ്. മോദി സര്‍ക്കാര്‍ രാജ്യദ്രോഹമാണ് ചെയ്തിരിക്കുന്നത്.-രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

2017ല്‍ 200 കോടി രൂപയുടെ പ്രതിരോധ കരാറില്‍ ഉള്‍പ്പെടുത്തി ഇന്ത്യ പെഗാസസ് വാങ്ങിയെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നരേന്ദ്രമോദി ഇസ്രായേല്‍ സന്ദര്‍ശിച്ചപ്പോഴാണ് ഇതില്‍ തീരുമാനമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Next Story

RELATED STORIES

Share it