കസാഖിസ്താനില്‍ കുടുങ്ങിയ 150 ഇന്ത്യക്കാര്‍ സുരക്ഷിതര്‍; തൊഴിലാളികളെ ഹോട്ടലിലേക്ക് മാറ്റി
വിദേശകാര്യ മന്ത്രാലയം ഇടപെട്ടതിനു പിന്നാലെ തൊഴിലാളികളെ ഹോട്ടലുകളിലേക്ക് മാറ്റി. കസാക്കിസ്താനിലെ ടെങ്കിസ് എണ്ണപ്പാടത്തെ തൊഴിലാളികള്‍ക്കിടയിലാണ് സംഘര്‍ഷമുണ്ടായത്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തെ ചൊല്ലി തൊഴിലാളികള്‍ ഏറ്റുമുട്ടുകയായിരുന്നു.
നൂര്‍ സുല്‍ത്താന്‍/ ന്യൂഡല്‍ഹി: തദ്ദേശീയരായ തൊഴിലാളികളുമായുണ്ടായ സംഘര്‍ഷത്തെതുടര്‍ന്ന് കസാക്കിസ്താനിലെ എണ്ണപ്പാടത്ത് കുടുങ്ങിയ മലയാളികള്‍ ഉള്‍പ്പടെയുള്ള 150 ഇന്ത്യക്കാര്‍ തൊഴിലാളികള്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രാലയം. വിദേശകാര്യ മന്ത്രാലയം ഇടപെട്ടതിനു പിന്നാലെ തൊഴിലാളികളെ ഹോട്ടലുകളിലേക്ക് മാറ്റി. കസാക്കിസ്താനിലെ ടെങ്കിസ് എണ്ണപ്പാടത്തെ തൊഴിലാളികള്‍ക്കിടയിലാണ് സംഘര്‍ഷമുണ്ടായത്. സമൂഹമാധ്യമത്തില്‍ പങ്കുവച്ച ചിത്രത്തെ ചൊല്ലി തൊഴിലാളികള്‍ ഏറ്റുമുട്ടുകയായിരുന്നു.
രാജ്യത്തെ ഏറ്റവും വലിയ എണ്ണപ്പാടമായ ടെങ്കിസില്‍ ശനിയാഴ്ച രാവിലെയാണ് സംഘര്‍ഷം തുടങ്ങിയത്. വേതനക്കുറവുമായി ബന്ധപ്പെട്ട് നേരത്തേ തദ്ദേശീയര്‍ക്കിടയില്‍ അസ്വാരസ്യം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസം ലബനന്‍ കാരനായ ലോജിസ്റ്റിക്‌സ് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ സമൂഹ മാധ്യമത്തില്‍ പങ്കുവച്ച ചിത്രമാണ് പെട്ടന്നുള്ള പ്രകോപനത്തിന് കാരണം.
ചിത്രം തങ്ങളെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സംഘടിച്ച തദ്ദേശീയര്‍ വിദേശ തൊഴിലാളികള്‍ക്ക് നേരെ ആക്രമണം തുടങ്ങി. സുരക്ഷാ ഉദ്യോഗസ്ഥരെത്തിയിട്ടും നിയന്ത്രിക്കാനായില്ല. വിദേശികളെ പുറത്തെത്തിക്കാന്‍ വാഹനമെത്തിച്ചെങ്കിലും തദ്ദേശീയര്‍ കല്ലേറ് നടത്തിയതോടെ അതും വിജയിച്ചില്ല.പരിക്കേറ്റവരില്‍ ഇന്ത്യക്കാരുടെ നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്. എണ്ണപ്പാടത്തിന് സമീപത്തെ ഹോട്ടലുകളിലാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കഴിയുന്നത്.
പ്രധാന പട്ടണത്തിലേക്ക് റോഡുമാര്‍ഗം എത്താന്‍ മുന്നൂറിലേറെ കിലോമീറ്റര്‍ താണ്ടണം. സംഘര്‍ഷം ശമിക്കാതെ പുറത്തെത്തുന്നത് സുരക്ഷിതമല്ലെന്നാണ് കസാക്കിസ്താന്‍ ഇന്ത്യന്‍ എംബസിയെ അറിയിച്ചത്. ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ തുറന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം നോര്‍ക്ക റൂട്ട്‌സും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടു.
RELATED STORIES
പശുവിനെ മേയ്ക്കുന്നതിനിടെ കാട്ടാന ആക്രമണം; കര്ഷകന് മരിച്ചു
23 Sep 2023 5:13 PM GMTതിരുവനന്തപുരത്ത് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച് ശശി തരൂര്‍
23 Sep 2023 2:37 PM GMTസിഖ് ഫോര്‍ ജസ്റ്റിസ് തലവനെതിരെ നടപടിയുമായി എന്‍ഐഎ
23 Sep 2023 12:20 PM GMTനൂഹ് ദുരിത ബാധിത പ്രദേശങ്ങളുടെ പുനരധിവാസത്തിന് ധന സഹായവുമായി...
23 Sep 2023 12:08 PM GMTമന്ത്രി വീണാ ജോര്‍ജിനെതിരായ അധിക്ഷേപം: കെ എം ഷാജിക്കെതിരേ കേസ്
23 Sep 2023 10:48 AM GMTപിണങ്ങിപ്പോയി എന്നത് മാധ്യമസൃഷ്ടി; വിശദീകരണവുമായി മുഖ്യമന്ത്രി
23 Sep 2023 10:39 AM GMT